കുട്ടനാട് പാക്കേജിന്റെ രണ്ടാം ഘട്ടത്തിനു സമഗ്ര പദ്ധതി
ന്യൂഡല്‍ഹി: കുട്ടനാട് പാക്കേജിന്റെ രïാം ഘട്ടത്തിനു കൃഷി വകുപ്പും ജലവിഭവ വകുപ്പും ചേര്‍ന്ന് സമഗ്ര പദ്ധതി തയാറാക്കും. രാഷ്ട്രീയകൃഷി വികാസ് യോജന(ആര്.കെ.വി.വൈ)യില്‍പ്പെടുത്തി ഇതിനായി അധിക പണം അനുവദിക്കാമെന്നു കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിംഗുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉറപ്പു ലഭിച്ചതായി കൃഷിമന്ത്രി വി.എസ് സുനില്‍ കുമാറും ജലവിഭവ മന്ത്രി മാത്യു ടി.തോമസും അറിയിച്ചു.
കുട്ടനാട് ഒന്നാം പാക്കേജിലെ അപാകതകള്‍ പരിഹരിക്കുന്നവിധത്തിലാകും രïാംഘട്ട പാക്കേജ്. കുട്ടനാടന്‍ ജലാശയങ്ങളുടെ ആവാസ വ്യവസ്ഥയെ തകര്‍ക്കുന്ന കുളവാഴ പ്രതിസന്ധിക്കു പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയാറാക്കുന്ന സമഗ്ര പദ്ധതിയും രïാംഘട്ടത്തിന്റെ ഭാഗമായി നടപ്പാക്കും.
കളനാശിനികള്‍, മറ്റു കീടനാശിനികള്‍ തുടങ്ങിയവ ഉപയോഗിക്കാതെ പൂര്‍ണമായി ശാസ്ത്രീയവും ജൈവ രീതിയിലുള്ളതുമായ പദ്ധതിയായിരിക്കും നടപ്പാക്കുകയെന്ന് ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."