ശാന്തിവനവും കക്കാടംപൊയിലും കാണില്ല, അവര്‍ ട്രൂലി ഇന്റര്‍നാഷണല്‍; ആമസോണിലെ കാട്ടുതീ വിഷയത്തില്‍ ബ്രസീല്‍ എംബസിക്കു മുന്നില്‍ പ്രതിഷേധം നടത്തിയ ഡി.വൈ.എഫ്.ഐയെ ട്രോളി വി.ടി ബല്‍റാം
പാലക്കാട്: ആമസോണ്‍ കാടുകളില്‍ തീ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ ബ്രസീല്‍ എംബസിക്ക് മുന്പില് പ്രതിഷേധം നടത്തിയ ഡി.വൈ.എഫ്.ഐയെ പരിഹസിച്ച് വി.ടി ബല്‍റാം.
ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ് പ്രതിഷേധത്തിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രത്തിനെയാണ് പരിഹാസ രൂപത്തില്‍ വി.ടി ബല്‍റാം വിമര്‍ശിച്ചത്. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ സെക്രട്ടറി അവോയ് മുഖര്‍ജി, സംസ്ഥാന സെക്രട്ടറി എ.എ റഹിം എന്നിവരെയും ഏതാനും പ്രവര്‍ത്തകരെയും ചിത്രത്തില്‍ കാണാം. സമരം ചെയ്യാന്‍ ആകെ 11 ആളുകളേ ഉള്ളൂ എന്നും ശനിയും ഞായറും എംബസി മുടക്കമാണെന്ന് പറഞ്ഞ് ട്രോളുന്നതിനോട് തനിക്ക് തീരെ താല്പര്യമില്ലെന്നും പറഞ്ഞാണ് വി.ടി ബല്‍റാമിന്റെ ട്രോള്‍ ആരംഭിക്കുന്നത്.
മറ്റുള്ള സംഘടനകളെപ്പോലെ കക്കാടംപൊയിലിലെ അനധികൃത തടയണ, എറണാകുളത്തെ ശാന്തിവനം, മേഴത്തൂരിലെ ടാര്‍ മിക്സിങ് പ്ലാന്റിന്റെ കായല്‍ മലിനീകരണം പോലുള്ള ചീള് കേസുകള്‍ ഒന്നും ഇവര്‍ എടുക്കില്ല. ശരിക്കും ഇന്റര്‍നാഷണല്‍ എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."