ഭീകരനല്ല, സംശയിക്കാന്‍ ഒന്നുമില്ല; നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ അബ്ദുല്‍ ഖാദര്‍ റഹീമിനെ വിട്ടയച്ചു
കൊച്ചി: ഭീകരര്‍ക്ക് സഹായം നല്‍കിയെന്ന സംശയത്തെതുടര്‍ന്ന് കസ്റ്റഡിയിലെടുത്ത കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍ റഹീമിനെ പൊലിസ് വെറുതെവിട്ടു. റഹീമിനെതിരേ സംശയാസ്പദമായ ഒന്നു കണ്ടെത്തനാകാത്ത സാഹചര്യത്തിലാണ് വെറുതെവിട്ടത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ എന്‍.ഐ.എയും തമിഴ്‌നാട് ക്യൂബ്രാഞ്ചും മിലിട്ടറി ഇന്റലിജന്‍സ് സംഘവും ഇയാളെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സി.ജെ.എം കോടതിയില്‍ ഹാജരാകന്‍ അഭിഭാഷകനോടൊപ്പം എത്തിയപ്പോള്‍ കൊച്ചി പൊലിസ് ആണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ആവശ്യമെങ്കില്‍ ചോദ്യം ചെയ്യാന്‍ ഇനിയും വിളിപ്പിക്കുന്ന പക്ഷം പൊലിസിന് മുന്‍പാകെ ഹാജരാകണമെന്ന നിര്‍ദേശത്തോടെയാണ് റഹീമിനെ വിട്ടയച്ചത്.
കഴിഞ്ഞദിവസമാണ് തൃശൂര്‍ മതിലകം സ്വദേശി അബ്ദുല്‍ ഖാദര്‍ ബഹ്‌റൈനില്‍ നിന്നും കൊച്ചിയിലേക്ക് എത്തിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന വയനാട് സ്വദേശിയായ സ്ത്രീയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തീവ്രവാദവുമായി ബന്ധപ്പെടുത്തി തന്നെ കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തവന്നതോടെ അബ്ദുല്‍ ഖാദര്‍ കോടതിയില്‍ ഹാജരാവാനെത്തിയപ്പോഴായിരുന്നു കസ്റ്റഡിയിലായത്.
എന്നാല്‍ തനിക്ക് ഭീകരബന്ധമില്ലെന്നും നിരപരാധിത്വം ബോധിപ്പിക്കുന്നതിന് വേണ്ടിയാണ് കോടതിയില്‍ ഹാജരാകുന്നതെന്നും അദ്ദേഹം ഇന്നലെ തന്നെ പറഞ്ഞിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ആലുവയിലുള്ള ഗാരേജില്‍ ജോലി ചെയ്യുമ്പോഴാണ് വാര്‍ത്ത അറിയുന്നത്. ഒരു ഫോണ്‍ സംഭാഷണം പോലും നടത്തിയിട്ടില്ല. ഭീകരരുമായി ഒരു ബന്ധവുമില്ല. പാക് പൗരനാണെന്ന് പറയപ്പെടുന്ന അബു ഇല്ല്യാസിനെ അറിയില്ല. പിന്നെ അറിയാവുന്നത് ബഹ്‌റൈന്‍ സ്വദേശിയായ എമിഗ്രേഷന്‍ ഓഫീസറായ ഒരു അബു ഇല്ല്യാസിനെ മാത്രമാണ്. ശ്രീലങ്കക്കാരായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."