മുഖ്യമന്ത്രിപദം ആഗ്രഹിച്ചിട്ടില്ലെന്ന് മാണി
കോട്ടയം: മുഖ്യമന്ത്രി പദം താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും ഒരിക്കലും യു.ഡി.എഫിനെ അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കേരളാ കോണ്‍ഗ്രസ് (എം)ചെയര്‍മാന്‍ കെ.എം മാണി.
മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍.ഡി.എഫ് നടത്തിയ നീക്കം സ്ഥിരീകരിച്ചുള്ള കേരളാ കോണ്‍ഗ്രസ് (എം) മുഖപത്രം പ്രതിച്ഛായയിലെ മുഖപ്രസംഗം സംബന്ധിച്ച് വിശദീകരിക്കുകയായിരുന്നു മാണി.
മുഖപ്രസംഗത്തില്‍ ഉന്നയിച്ച കാര്യങ്ങളും വാര്‍ത്തകളും മാണി തള്ളിക്കളഞ്ഞില്ല. ലേഖനത്തെക്കുറിച്ച് തനിക്കറിയില്ല. താന്‍ വായിച്ചില്ല. പ്രതിച്ഛായയിലെ ലേഖനമെല്ലാം അവരുടെതായ അന്വേഷണത്തിലൂടെയാണ് അവര്‍ എഴുതുന്നത്. സത്യസന്ധമായ, പാര്‍ട്ടി നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള രാഷ്ടീയമാണ് താന്‍ പുലര്‍ത്തിപ്പോരുന്നത്.യു.ഡി.എഫിനെ എന്നും സംരക്ഷിച്ചിട്ടേയുള്ളൂ.തനിക്ക് എന്തെങ്കിലും സ്ഥാനം നേടണമെങ്കില്‍ അത് ലഭിക്കുമായിരുന്നു.
പ്രലോഭനങ്ങള്‍ പലതുമുïായെങ്കിലും വഴിപ്പെട്ടിട്ടില്ല.മുന്നണിയുടെ ഐക്യമായിരുന്നു വലുത്.
കെ.എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍.ഡി.എഫ് മുന്നോട്ടുവന്നിരുന്നുവെന്ന ജി.സുധാകരന്റെ പ്രസ്താവന ചൂïിക്കാട്ടിയപ്പോള്‍, സുധാകരന്‍ എന്താണ് പറഞ്ഞതെന്ന് താന്‍ കേട്ടില്ലെന്നും വായിച്ചിട്ടുമില്ലെന്നുമായിരുന്നു പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."