HOME
DETAILS

മാണിയെ മുഖ്യമന്ത്രിയാക്കാനുള്ള എല്‍.ഡി.എഫ് നീക്കം സ്ഥിരീകരിച്ച് 'പ്രതിച്ഛായ'

  
backup
June 08 2017 | 01:06 AM

%e0%b4%ae%e0%b4%be%e0%b4%a3%e0%b4%bf%e0%b4%af%e0%b5%86-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%95-4


കോട്ടയം: പാര്‍ട്ടി ചെയര്‍മാന്‍ കെ. എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍.ഡി.എഫ് നടത്തിയ നീക്കം സ്ഥിരീകരിച്ച് കേരളാ കോണ്‍ഗ്രസ് (എം) മുഖപത്രമായ പ്രതിച്ഛായ രംഗത്ത്.
'മുഖ്യമന്ത്രിപദം നിരസിച്ചതിന് സമ്മാനം ബാര്‍കോഴ വിവാദം' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് മാണിയെ എല്‍.ഡി.എഫ് ക്ഷണിച്ചത് സംബന്ധിച്ച് മന്ത്രി ജി. സുധാകരന്‍ നടത്തിയ വെളിപ്പെടുത്തല്‍ വസ്തുതയാണെന്ന് വ്യക്തമാക്കിയത്. ആര്‍ക്കും നന്‍മവരണമെന്ന് ആഗ്രഹിക്കുന്ന നല്ല മനുഷ്യനാണ് മന്ത്രി ജി.സുധാകരന്‍.
എന്തും വെട്ടിത്തുറന്ന് പറയുന്ന സ്വഭാവം. അങ്ങനെയുള്ള സുധാകരന്‍ കെ.എം മാണിയെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തല്‍ ദുരുദ്ദേശത്തോടെയാണെന്ന് ശത്രുക്കള്‍പോലും കരുതില്ല. മാണിയുടെ രാഷ്ട്രീയ സത്യസന്ധതയ്ക്ക് ലഭിച്ച ഉത്തമ സാക്ഷ്യമാണ് സുധാകരന്റെ പ്രസ്താവനയെന്നും മുഖപ്രസംഗം അഭിപ്രായപ്പെടുന്നു.
കെ.പി.സി.സി അധ്യക്ഷന്‍ എം. എം.ഹസന്‍ രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരേ ആഞ്ഞടിക്കുന്ന മുഖപ്രസംഗം, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാïിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും അഭിനന്ദിക്കുന്നു. മുഖ്യമന്ത്രി സ്ഥാനം സ്വീകരിച്ച് മുന്നണി വിട്ടുപോരാന്‍ ശക്തമായ പ്രലോഭനമുïായിട്ടും അത് ചെറുത്ത് യു.ഡി.എഫ് സംവിധാനം രക്ഷിച്ചതാണോ മാണി ചെയ്ത കുറ്റമെന്ന് ലേഖനം ചോദിക്കുന്നു.
അതിനദ്ദേഹം വഴങ്ങിയിരുന്നെങ്കില്‍ കേരളത്തിന്റെ രാഷ്ട്രീയചിത്രം മറ്റൊന്നാവുമായിരുന്നു.
ഇത്രയും കടുത്ത രാഷ്ട്രീയത്യാഗം മാണി ഒഴിച്ച് മറ്റൊരു നേതാവും നടത്തിയ ചരിത്രമില്ലെന്നും ജോസ് കെ. മാണിക്ക് കേന്ദ്രമന്ത്രിസ്ഥാനം രാഹുല്‍ഗാന്ധി വാഗ്ദാനം ചെയ്തതിനാലാണ് മുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കാതിരുന്നതെന്ന ആരോപണവും മുഖപ്രസംഗം തള്ളുന്നു.
ചില നേതാക്കള്‍ക്ക് മാണിയെ വീഴ്ത്തണമായിരുന്നു. അങ്ങനെയാണ് ബാര്‍കോഴ വിവാദം അവതരിക്കുന്നത്.
എഡിറ്റോറിയല്‍ പറയുന്നു. മാണിയുടെ നെഞ്ചില്‍ ഇത്ര നിര്‍ദയമായി കഠാരയിറക്കിയ രാഷ്ട്രീയ ബ്രൂട്ടസുമാര്‍ക്ക് കാലവും കേരള ജനതയും മാപ്പുനല്‍കില്ലെന്ന മുന്നറിയിപ്പോടെയാണ് അവസാനിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ

International
  •  a month ago
No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബുല്ല , റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികൾ കൊല്ലപ്പെട്ടു

International
  •  a month ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago