HOME
DETAILS
MAL
ബഹ്റൈനിലും റുപേ കാര്‍ഡ് ആരംഭിക്കുമെന്ന് മോദി
backup
August 25 2019 | 21:08 PM
മനാമ: യു.എ.ഇയില്‍ ആരംഭിച്ച ഇലക്ട്രോണിക് പെയിമെന്റ് സംവിധാനമായ റുപേ കാര്‍ഡ് ബഹ് റൈനിലും ഉടന്‍ തുടങ്ങുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. പഞ്ചരാഷ്ട്ര സന്ദര്‍ശനത്തിനിടെ അദ്ദേഹം ബഹ്റൈനിലെത്തിയപ്പോഴായിരുന്നു ഇതു സംബന്ധിച്ച പ്രഖ്യാപനം.
2012ല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണിത് ആരംഭിച്ചത്. സിഗപ്പൂരിലും ഭൂട്ടാനിലും ഇന്ത്യയുടെ റുപേ കാര്‍ഡ് നിലവിലുണ്ട്. റുപേ കാര്‍ഡിനെ യു.എ.ഇയിലെയും ബഹ്റൈനിലെയും ബിസിനസ് ഗ്രൂപ്പുകള്‍ സ്വാഗതം ചെയ്തു.
യു.എ.ഇയും ഇന്ത്യയും തമ്മിലെ ഉഭയകക്ഷി വ്യാപാരം 2018ല്‍ 6000 കോടി ഡോളറിലെത്തിയിരുന്നു. 3000 കോടിയുടെ കയറ്റുമതിയും അത്രതന്നെ ഇറക്കുമതിയും നടന്നു.
ബഹ്റൈന്‍ തലസ്ഥാനത്തെ 200 വര്‍ഷം പഴക്കമുള്ള ശ്രീകൃഷ്ണ ക്ഷേത്രം നവീകരിക്കാന്‍ മോദി 20 ലക്ഷം ഡോളറിന്റെ പദ്ധതി പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."