ദേശവിരുദ്ധരെന്ന് ആരോപിച്ച് ജനങ്ങളെ നിശബ്ദരാക്കുന്നു: പ്രിയങ്ക
രാഷ്ട്രീയം, ദേശവിരുദ്ധത എന്നതിനേക്കാള്‍ കശ്മിരി ജനതയുടെ ജനാധിപത്യ അവകാശങ്ങള്‍ ഇല്ലാതാക്കുകയാണ് കേന്ദ്രം
ന്യൂഡല്‍ഹി: ദേശവിരുദ്ധരെന്ന് മുദ്രകുത്തി ജനങ്ങളെ നിശബ്ദരാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ജന.സെക്രട്ടറി പ്രിയങ്കാ ഗാന്ധി.
ജമ്മു കശ്മിരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിനെതിരായ പ്രതികരണത്തിലാണ് അവര്‍ കേന്ദ്രത്തിനെതിരേ വിമര്‍ശനം ഉന്നയിച്ചത്. രാഹുല്‍ ഗാന്ധിയും മറ്റ് പ്രതിപക്ഷ നേതാക്കളെയും കശ്മിരില്‍ നിന്ന് തിരിച്ചയച്ച നടപടി ഇതിന് തെളിവാണെന്നും അവര്‍ ആരോപിച്ചു.
കശ്മിരില്‍ എത്രകാലം നിയന്ത്രണം തുടരും. ദേശീയതയുടെ പേരില്‍ രാജ്യത്തെ കോടിക്കണക്കിന് ആളുകള്‍ നിശബ്ദരാക്കപ്പെടുകയാണ്. രാഷ്ട്രീയം, ദേശവിരുദ്ധത എന്നതിനേക്കാള്‍ മുഖ്യം കശ്മിരി ജനതയുടെ എല്ലാ ജനാധിപത്യ അവകാശങ്ങളും ഇല്ലാതാക്കുകയെന്നതാണ് കേന്ദ്രത്തിന്റെ നിലപാടെന്നും ഇതിനെതിരേ ഓരോരുത്തരും ശബ്ദമുയര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."