ഗവ. പ്രസ്സില്‍ ചട്ടവിരുദ്ധ നിയമനമെന്ന് പരാതി
തിരുവനന്തപുരം: അച്ചടിവകുപ്പ് സാങ്കേതിക വിഭാഗം രണ്ടാം ഗ്രേഡ് തസ്തികയിലേക്കു ചട്ടവിരുദ്ധമായി നിയമനം നടത്തിയതായി ആരോപണം. തിരുവനന്തപുരം ഗവ. സെന്‍ട്രല്‍ പ്രസ്സിലാണ് ഭരണകക്ഷിയുടെ സ്വാധീനമുപയോഗിച്ചു ചട്ടവിരുദ്ധ നിയമനം നടത്തിയതായി പരാതിയുള്ളത്. സ്‌പെഷല്‍ റൂള്‍ ചട്ടങ്ങള്‍ക്കു വിരുദ്ധമായി സീനിയോറിറ്റി മറികടന്നു നിയമനം നടത്തിയതായാണ് ആരോപണം.
തിരുവനന്തപുരം ഗവ. പ്രസ്സില്‍ രണ്ടാം ഗ്രേഡ് ഹെല്‍പര്‍ തസ്തികയിലേക്കു തസ്തികമാറ്റം വഴിയുള്ള നിയമനത്തിലാണ് ക്രമക്കേട്. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഇവിടെ നാലു പേരെ നിയമിച്ച് ഉത്തരവായിരുന്നു.
ഇതില്‍ വാഴൂര്‍ ഗവ. പ്രസ്സില്‍ രണ്ടാം ഗ്രേഡ് ലാസ്‌കറായിരുന്ന സിജു സി.എസിന്റെ നിയമനത്തിലാണ് ആരോപണം. ഇയാളുടെ നിയമനം സീനിയോറിറ്റി മറികടന്നാണെന്നും സ്‌പെഷല്‍ റൂള്‍ ചട്ടം പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടി ട്രേഡ് യൂനിയനുകള്‍ പ്രിന്റിങ് സെക്രട്ടറിക്കു പരാതി നല്‍കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."