യാത്രപറയാതിരുന്നത് അമ്മയ്ക്ക് 'സര്‍പ്രൈസ് ' നല്‍കാന്‍; ആന്‍സന്‍ എത്തിപ്പെട്ടത് ദോഹ ജയിലില്‍
സുനി അല്‍ഹാദി
കൊച്ചി:തിരുവനന്തപുരത്ത് മത്സ്യഫെഡില്‍ താല്‍കാലിക ജീവനക്കാരനായിരുന്ന 25കാരനായ ആന്‍സന്‍ ആന്റണി മാതാപിതാക്കളോടും ബന്ധുക്കളോടുമൊന്നും യാത്ര പറയാതെയാണ് ഖത്തറിലേക്ക് തിരിച്ചത്. 15ദിവസത്തെ പരിശീലനം കഴിഞ്ഞ് എണ്ണക്കമ്പനിയില്‍ മുന്തിയ ശമ്പളത്തോടെ ലഭിക്കുന്ന ജോലി തന്റെ പ്രിയപ്പെട്ടവരെ സര്‍പ്രൈസായി അറിയാക്കാനായിരുന്നു ഇത്.
എന്നാല്‍ തങ്ങളുടെ മകന്‍ മയക്കുമരുന്ന് കേസില്‍പെട്ട് ദോഹയിലെ ജയിലിലെത്തിയ വിവരം ഏറെ താമസിച്ചാണ് അറിഞ്ഞതെന്ന് പറയുമ്പോള്‍ പറവൂര്‍ കടമക്കുടി ചരിയംതുരുത്ത് മുറിയില്‍ അമ്പാട്ട് വീട്ടില്‍ ആന്റണിയും ഭാര്യ ലാന്‍സിയും കണ്ണീരടക്കാന്‍ ഏറെ പ്രയാസപ്പെട്ടു. 'എന്റെ മകനെ കൂട്ടുകാര്‍ ചതിച്ചതാണ്, ഇക്കഴിഞ്ഞ ജനുവരി അവസാനമാണ് അവനെ കാണാതാകുന്നത്. തിരുവന്തപുരത്തുനിന്നും അവന്‍ രണ്ടോ മൂന്നോ ആഴ്ച കൂടുമ്പോഴാണ് വീട്ടിലെത്തുന്നത്. കൂട്ടുകാര്‍ ചേര്‍ന്ന് വീടെടുത്ത് അവിടെ താമസിക്കുകയായിരുന്നു.
നിശ്ചിത ദിവസം കഴിഞ്ഞും അവനെപ്പറ്റി ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഞങ്ങള്‍ അന്വേഷിച്ചിറങ്ങിയത്.തുടര്‍ന്ന് ഫെബ്രുവരി അവസാനം അവന്‍ ഞങ്ങളെ വിളിച്ച് ഖത്തറിലെ എണ്ണക്കമ്പനിയില്‍ ജോലികിട്ടിയെന്നും അധികം നേരം സംസാരിക്കാന്‍ കഴിയില്ലെന്നും പറഞ്ഞ് ഫോണ്‍വച്ചു.
പിന്നീട് അവന്‍തന്നെ വിളിച്ചുപറഞ്ഞാണ് അവന്‍ ജയിലിലായ വിവരം അറിയുന്നതെന്നും ലാന്‍സി പറഞ്ഞു. ഐ.ടി.ഐ ഫിറ്റര്‍ കോഴ്‌സ് പാസായശേഷമാണ് ആന്‍സന് മത്സ്യഫെഡില്‍ 750 രൂപ ദിവസ വേതനത്തില്‍ താല്‍ക്കാലിക ജോലി ലഭിക്കുന്നത്. കൂടെ താമസിച്ചിരുന്ന സുഹൃത്താണ് ആന്‍സനെ ഖത്തറിലേക്ക് ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുപോയതെന്നും ഇയാളുടെ പേര് അറിയില്ലെന്നും ആന്റണി പറഞ്ഞു.
സ്ഥിരമായി മയക്കുമരുന്ന് കടത്തുന്ന മറ്റ് മൂന്നുപേരാണ് ആന്‍സനും സുഹൃത്തിനുമൊപ്പം ഉണ്ടായിരുന്നത്. ഖത്തര്‍ വിമാനത്താവളത്തില്‍ വച്ച് ഇവര്‍ നല്‍കിയ മയക്കുമരുന്നടങ്ങിയ ബാഗാണ് ആന്‍സനെയും സുഹൃത്തിനെയും കുടുക്കിയത്.
ആന്‍സന്‍ നല്‍കിയ വിവരം അനുസരിച്ച് മയക്കുമരുന്ന് കടത്തിയ മറ്റ് മൂന്നുപേരെയും ദോഹ പൊലിസ് അറസ്റ്റ്‌ചെയ്ത് ജയിലിലാക്കിയതായാണ് വിവരം. ജയിലില്‍ കഴിയുന്നവിദേശികള്‍ക്ക് നാല് മിനിറ്റ്‌സമയം മാതാപിതാക്കളോട് ഫോണില്‍ സംസാരിക്കാന്‍ അവസരം നല്‍കാറുണ്ട്. ഇപ്രകാരം വിളിച്ചപ്പോള്‍ ആദ്യം നുണ പറഞ്ഞ ആന്‍സന്‍ പിന്നീട് താന്‍ ജയിലിലായവിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.
ഓട്ടോ ഡ്രൈവറായ ആന്റണിക്ക് ഏറെപ്രതീക്ഷയായിരുന്നു മകനില്‍. മകളെവിവാഹം കഴിപ്പിച്ച് വിട്ടതില്‍ നാല് ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ട്. മൂന്നുസെന്റിലുള്ള വീടാണ് ഏക സമ്പാദ്യം. വീട് വിറ്റാണെങ്കിലും തന്റെ മകനെ ജയിലില്‍ നിന്നുപുറത്തിറക്കണമെന്ന തീരുമാനത്തിലാണ് ആന്റണി. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും ആറുമാസമായിട്ടും ഒരു നടപടിയുമുണ്ടായില്ലെന്ന് ആന്റണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."