മജീദും സുഹറയും ഇനി അരങ്ങില്‍ പ്രണയിക്കും
ഉള്ള്യേരി: പ്രണയമധുരവും തീവ്രതയും പകര്ന്നുനല്കാന് വൈക്കം മുഹമ്മദ് ബഷീര്‍ മനോഹരമായി വരച്ചിട്ട വിവിധ കഥാപാത്രങ്ങള്‍ അരങ്ങിലേക്ക്. ബാല്യകാലസഖി, മുച്ചീട്ടുകളിക്കാരന്റെ മകള്‍, പ്രേമലേഖനം, തങ്കം തുടങ്ങിയ രചനകളിലെ പ്രണയകഥാപാത്രങ്ങളാണ് കേളുഏട്ടന്‍ പഠനകേന്ദ്രം നവചേതന റെഡ് ഫൈറ്റേഴ്സ് തിയറ്റര്‍ 'നയാപൈസ' എന്ന നാടകത്തിലൂടെ അരങ്ങിലെത്തിക്കുന്നത്.
മജീദ്, സുഹറ, സാറാമ്മ, കേശവന്നായര് തുടങ്ങി വിവിധ കഥാപാത്രങ്ങളാണു പ്രണയത്തിന്റെ പുതിയ ആഖ്യാനവുമായി നമ്മുടെ മുന്നിലെത്തുന്നത്. സുരേഷ് ബാബു ശ്രീസ്ഥ രചന നിര്‍വഹിച്ച് മനോജ് നാരായണന് സംവിധാനം ചെയ്യുന്ന നാടകത്തിന്റെ റിഹേഴ്സല്‍ ഉള്ള്യേരിയില്‍ പുരോഗമിക്കുകയാണ്. ബഷീരിയന് പ്രണയ കഥാപാത്രങ്ങള്‍ അരങ്ങിലെത്തുമ്പോള്‍ പ്രണയത്തിന്റെ പുതിയ ആഖ്യാനമായിരിക്കുമെന്ന് പ്രേക്ഷകരില്‍ എത്തുകയെന്ന് നാടക രചയിതാവ് പറഞ്ഞു.
ഗാനരചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് കരിവെള്ളൂര്‍ മുരളിയും ഉദയകുമാര്‍ അഞ്ചലുമാണ്. മധു ബേഡകം, ബിജു രാജഗിരി, ശിവദാസ് ചെമ്പ്ര, ബാബുരാജ് പുതിയങ്ങാടി, സുനില്‍ കുമുള്ളി, നിശാന്ത് കണ്ണാടിക്കല്‍, സത്യന് കുമ്പളചോല, ഉഷ ചന്ദ്രബാബു, പുഷ്പപഗംഗന്, കാവ്യ സുരേഷ് തുടങ്ങിയവരാണ് വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശശീന്ദ്രന് ഇളയേടത്ത്, ചന്ദ്രബാബു നവചേതന, അരുണ്‍ എരഞ്ഞിക്കല്‍ തുടങ്ങിയവര്‍ പശ്ചാത്തലമൊരുക്കുന്നു. നാടകത്തിന്റെ ആദ്യ അരങ്ങേറ്റം കോഴിക്കോട് മോഡല്‍ ഹൈസ്കൂളില്‍ നാളെ വൈകിട്ട് നടക്കും. വൈക്കം മുഹമ്മദ് ബഷീറിന്റെ മക്കള്‍ മുഖ്യാതിഥികളായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."