കനത്ത മഴ: തേന്‍ ഉല്‍പാദനത്തില്‍ ഗണ്യമായ കുറവ്
കല്ലൂര്‍: ജില്ലയില്‍ ഇത്തവണ വനവിഭവങ്ങളിലൊന്നായ തേന്‍ഉല്‍പാദനത്തില്‍ ഗണ്യമായ കുറവാണുണ്ടായിരിക്കുന്നത്. കനത്തമഴയാണ് തേന്‍ഉല്‍പാദനത്തില്‍ കുറവുണ്ടാവന്‍ കാരണം.
തേന്‍ ഉല്‍പാദനം കുറഞ്ഞത് ഇവശേഖരിച്ച് ഉപജീവനം നടത്തുന്ന ഗോത്രവര്‍ഗ്ഗവിഭാഗങ്ങളെയാണ് ബാധിച്ചിരിക്കുന്നത്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അന്‍പത് ശതമാനം കുറവാണ് തേന്‍ശേഖരണത്തില്‍ ഉണ്ടായിരിക്കുന്നത്.ഏപ്രില്‍ മാസം മുതല്‍ സെപ്റ്റംബര്‍ മാസംവരെയാണ് വനത്തിലെ തേന്‍കാലം.
ജില്ലയില്‍ ഏറ്റവുംകൂടുതല്‍ തേന്‍ശേഖരിക്കുന്ന കല്ലൂര്‍ പട്ടികവര്‍ഗ്ഗ സഹകരണസംഘത്തില്‍ കഴിഞ്ഞവര്‍ഷം ഇതേ സമയം 22000 കിലോ തേനാണ് ശേഖരിച്ചത്.
ഇതില്‍ വന്‍തേന്‍,ചെറുതേന്‍,പുറ്റുതേന്‍ എന്നിവ ഉള്‍പ്പെടും.എന്നാല്‍ ഇത്തവണ അത് 12000 കിലോയായി കുറഞ്ഞു. ജൂണ്‍,ജൂലായ് മാസങ്ങളിലാണ് തേന്‍സംഭരണത്തിന്റെ പ്രധാനസമയം. എന്നാല്‍ ഈസമയങ്ങളിലുണ്ടായ കനത്തമഴകാരണം വനത്തില്‍ പോകാന്‍കഴിയാത്തതും തേന്‍കൂടുകള്‍ കനത്തമഴയില്‍ നശിച്ചതും തേന്‍സംഭരണം കുറയാന്‍ കാരണമാക്കിയിട്ടുണ്ട്.
ഒരു പതിറ്റാണ്ടിനിടെയുണ്ടായ എറ്റവും കുറഞ്ഞ തേന്‍സംഭരണമാണ് ഇത്തവണ ഉണ്ടായ്ത. ഇത് കാരണം ഇതുസംഭരിച്ച് സംഘത്തില്‍ വില്‍പന നടത്തി ഉപജീവനമാര്‍ഗം നടത്തുന്ന ഗോത്രവര്‍ഗ്ഗക്കാരെയാണ് ബുദ്ധിമുട്ടിലാക്കിയതെന്ന് സംഘം ഭാരവാഹികള്‍ പറയുന്നു.
ഇതിനുപുറമെ മറ്റ്‌വിഭവങ്ങളായ കല്‍പ്പാശം,ചുണ്ട,കുറുന്തോട്ടി എന്നിവയുടെ സംഭരണത്തിലം ഗണ്യമായ കുറവാണുണ്ടായിരിക്കുന്നത്. മുന്‍വര്‍ഷം ആറായിരം കിലോഗ്രാം വരെ സംഭരിച്ച് കല്‍പ്പാശം ഇത്തവണ ഇതുവരെ ആയിരം കിലോപോലും ആയിട്ടില്ല.
വര്‍ഷം മുഴുവന്‍ കല്‍പ്പാശം കല്‍പ്പാശത്തിന്റെ ശേഖരണം നടക്കുമെന്നതിനാല്‍ ഇതിന് മാറ്റമുണ്ടാകുമെന്നാണ് സംഘഅധികൃതര്‍ കരുതന്നത്.എന്നാല്‍ കഴിഞ്ഞവര്‍ഷം 125000 കിലോഗ്രാം കുറന്തോട്ടിയാണ് സംഭരിച്ചത്.പക്ഷേ ഇത്തവണ കനത്തമഴയില്‍ തളിരിട്ട കുറുന്തോട്ടി വെള്ളംകെട്ടികിടന്ന ചീഞ്ഞ്‌നശിച്ചതുകാരണം ഇവ കാര്യമായി സംഭരിക്കാന്‍ സാധിച്ചില്ല.
ഇതിനുപുറമെ പഞ്ഞമാസക്കാലങ്ങളില്‍ ഗോത്രവര്‍ഗ്ഗവിഭാഗങ്ങള്‍ക്ക് പണംസമ്പാദിക്കാനുള്ള തൊളിലായിരുന്നു ചുണ്ടയുടെ സംഭരണം എന്നാല്‍ കഴിഞ്ഞവര്‍ഷം 10000 കിലോഗ്രാം സംഭരിച്ച ചുണ്ട ഇത്തവണ നാമമാത്രമാകാനാണ് സാധ്യതയെന്നും ഈ മേഖലയില്‍ നിന്നുള്ളവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."