HOME
DETAILS
MAL
ദലിത് സംവരണം എടുത്തുകളയില്ലെന്ന് കേന്ദ്രം
backup
June 08 2017 | 01:06 AM
ബംഗളൂരു: ദലിത് വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം, സര്‍ക്കാര്‍ ജോലി എന്നിവക്കുള്ള സംവരണം പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര കല്‍ക്കരി മന്ത്രി പിയൂഷ് ഗോയല്‍ . സംവരണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ശുപാര്‍ശകള്‍ ഇതുവരെ സര്‍ക്കാരിന്റെ പരിഗണനക്കായി എത്തിയിട്ടില്ല. സംവരണം എടുത്തുകളയുമെന്ന രീതിയിലുള്ള ആശങ്കകള്‍ വേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അന്തരിച്ച പ്രമുഖ ദലിത് നേതാവായിരുന്ന മദന്‍ ഗിരിയപ്പയുടെ ബൊമ്മനഹള്ളിയിലെ വീട് സന്ദര്‍ശിച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ദലിതുകള്‍ക്കുള്ള സംവരണം സംബന്ധിച്ച കാര്യം അദ്ദേഹം വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."