HOME
DETAILS
MAL
വി.എസിന് 95ാം പിറന്നാള്‍
backup
October 21 2018 | 02:10 AM
തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന് ഇന്നലെ 95ാം പിറന്നാള്‍. പതിവുപോലെ ആഘോഷങ്ങളില്ലാതെയാണ് വി.എസിന്റെ ഈ പിറന്നാള്‍ ദിനവും കടന്നുപോയത്.
ഔദ്യോഗിക വസതിയില്‍ രാവിലെ പത്തോടെ മക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ കേക്ക് മുറിക്കുക മാത്രമാണ് ചെയ്തത്. ആശംസകളുമായി നിരവധിപേര്‍ എത്തിയിരുന്നു. പുന്നപ്ര വയലാര്‍ സമരനായകനായ വി.എസ് ആലപ്പുഴ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20നാണ് ജനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."