HOME
DETAILS
MAL
നീതിപീഠം വിശ്വാസത്തെ തടസപ്പെടുത്തരുത്: തമിഴ്നാട് മന്ത്രി
backup
October 21 2018 | 02:10 AM
പാലക്കാട്: നീതിപീഠങ്ങളും ചട്ടങ്ങളും വിശ്വാസത്തെ തടസ്സപ്പെടുത്താന്‍ പാടില്ലെന്ന് തമിഴ്നാട് പബ്ലിക് റിലേഷന്‍സ് മന്ത്രി കടമ്പൂര് രാജു. സുപ്രഭാതം ഏഴാമത് എഡിഷന് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹം പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. വിശ്വാസത്തെ ഹനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എതിരേ പൊതുസമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി വിധിയെ പരാമര്‍ശിച്ച് അദ്ദേഹം വ്യക്തമാക്കി. ശബരിമലയില്‍ കാലങ്ങളായി ആചരിച്ചുവരുന്ന ആചാരങ്ങളെയും ഐതിഹ്യങ്ങളെയും ബഹുമാനിക്കേണ്ടതുണ്ട്. യുവതികളായ സ്ത്രീകളുടെ ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള വിശ്വാസികളുടെ സമരം ന്യായമാണെന്നും കടമ്പൂര് രാജു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."