HOME
DETAILS

ബാബരി: അദ്വാനിയടക്കമുള്ളവര്‍ നേരിട്ട് ഹാജരാവേണ്ടതില്ല

  
backup
June 08 2017 | 01:06 AM

%e0%b4%ac%e0%b4%be%e0%b4%ac%e0%b4%b0%e0%b4%bf-%e0%b4%85%e0%b4%a6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a8%e0%b4%bf%e0%b4%af%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%ae%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3


ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ വിചാരണ നടക്കുന്ന ലഖ്‌നൗവിലെ സി.ബി.ഐ കോടതിയില്‍ ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കേന്ദ്രമന്ത്രി ഉമാഭാരതി എന്നിവര്‍ നേരിട്ടു ഹാജരാവേണ്ടതില്ല.
എല്ലാദിവസവും വിചാരണ നടക്കുന്നതിനാല്‍ പ്രതികള്‍ നേരിട്ടു ഹാജരാവേണ്ടതില്ലെന്നു വ്യക്തമാക്കിയാണ് ഇവര്‍ക്ക് കോടതി ഇളവ് നല്‍കിയത്. അദ്വാനിയുടെയും ജോഷിയുടെയും പ്രായം പരിഗണിച്ച് അവര്‍ക്ക് ഇളവ് നല്‍കണമെന്നും കേന്ദ്രമന്ത്രിയായതിനാല്‍ ഉമാഭാരതിക്ക് എല്ലാ ദിവസവും കോടതിയില്‍ ഹാജരാകാന്‍ കഴിയില്ലെന്നും അവരുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. ഇത് അംഗീകരിച്ച കോടതി, ആവശ്യപ്പെട്ടാല്‍ ഇവര്‍ നേരിട്ടു ഹാജരാകേണ്ടി വരുമെന്നും അറിയിക്കുകയായിരുന്നു.
കേസില്‍ അദ്വാനിയുള്‍പ്പെടെയുള്ള 12 പേര്‍ക്കെതിരേ കോടതി കഴിഞ്ഞമാസം 30ന് കുറ്റം ചുമത്തിയിരുന്നു. കേസില്‍ നിന്നൊഴിവാക്കിത്തരണമെന്നാവശ്യപ്പെട്ട് മൂന്നുപേരും നല്‍കിയ ഹരജി തള്ളിയ ജഡ്ജി എസ്.കെ യാദവ് 50,000 രൂപയുടെ ഉറപ്പിന്‍മേല്‍ ഇവര്‍ക്കു ജാമ്യം നല്‍കിയിരുന്നു. ആര്‍.എസ്.എസ്- വി.എച്ച്.പി നേതാക്കളായ വിനയ് കത്യാര്‍, സാക്ഷി മഹാരാജ്, വിഷ്ണുഹരി ഡാല്‍മിയ, രാംവിലാസ് വേദാന്തി, സ്വാധി ഋതംബര, മഹന്ദ് നൃത്യഹോപാല്‍ദാസ്, ചമ്പത്ത് റായി, സതീഷ് പ്രധാന്‍ എന്നിവരും കേസിലെ പ്രതികളാണ്. രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങും കേസില്‍ പ്രതിയാണെങ്കിലും ഭരണഘടനാപദവിയിലുള്ളതിനാല്‍ ഇപ്പോള്‍ അദ്ദേഹത്തെ വിചാരണചെയ്യില്ല. ഗവര്‍ണര്‍ പദവി ഒഴിഞ്ഞശേഷമാവും ഇദ്ദേഹത്തെ വിചാരണചെയ്യുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  17 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  17 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  17 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  17 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  17 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  17 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  17 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  17 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  17 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  17 days ago