ഓട്ടിസം ബാധിച്ച ആണ്‍കുട്ടിക്ക് പീഡനം: സ്ഥിരീകരിച്ച് മെഡി.റിപ്പോര്‍ട്ട്
തിരുവനന്തപുരം: ഓട്ടിസം ബാധിച്ച ആണ്‍കുട്ടിയെ അധ്യാപകന്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ കുട്ടിക്ക് പീഡനമേറ്റെന്ന് സ്ഥിരീകരിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട്. പരാതിയെ തുടര്‍ന്ന് നിയോഗിച്ച മെഡിക്കല്‍ സംഘം നടത്തിയ പരിശോധനയിലാണ് പീഡനമേറ്റെന്ന് സ്ഥിരീകരിച്ചത്. എന്നാല്‍ പരാതി നല്‍കി ആഴ്ചകള്‍ പിന്നിട്ടിട്ടും പ്രതിയായ അധ്യാപകനെ അറസ്റ്റ് ചെയ്യാന്‍ പൊലിസിന് ആയിട്ടില്ല. പ്രതിയെ സംരക്ഷിക്കാന്‍ പൊലിസ് ഒത്തുകളിക്കുകയാണെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു. തിരുവനന്തപുരം ചെറുവയ്ക്കല്‍ സ്‌കൂളിലെ അധ്യാപകനായ സന്തോഷ്‌കുമാറിനെതിരേയാണ് പരാതി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ജൂലൈ 27നാണ് പീഡന വിവരം പുറത്തറിയുന്നത്. തന്നെ ചികിത്സിക്കുന്ന സ്പീച്ച് തെറാപ്പിസ്റ്റിനോടായിരുന്നു കുട്ടി ആദ്യം വിവരം പറയുന്നത്. തുടര്‍ന്ന് ശ്രീകാര്യം പൊലിസില്‍ പരാതി നല്‍കി. മൂന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ അധ്യാപകന്‍ ഒന്നാം നിലയിലെ ബാത്ത്‌റൂമില്‍ കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചെന്നായിരുന്നു പരാതി. ചോക്കലേറ്റ് നല്‍കി മൊബൈലില്‍ അശ്ലീല ചിത്രം കാണിച്ചായിരുന്നു പീഡനം. അമ്മയോട് പറഞ്ഞാല്‍ അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ടായിരുന്നു. തുടര്‍ന്ന് മജിസ്‌ട്രേറ്റിനു മുന്നിലും കുട്ടി മൊഴി നല്‍കി. എന്നാല്‍ കേസെടുത്തതല്ലാതെ പ്രതിയെ പിടികൂടാന്‍ പൊലിസ് തയാറായില്ല.
പൊലിസിനും മജിസ്‌ട്രേറ്റിനും കുട്ടി നല്‍കിയ മൊഴിയില്‍ വൈരുധ്യമുണ്ടെന്നായിരുന്നു ഇതിന് പറഞ്ഞ ന്യായം. ഇതിനിടയില്‍ പ്രതി ഒളിവില്‍ പോവുകയും ചെയ്തു. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ഡി.ജി.പിക്ക് പരാതി നല്‍കി. പരാതി പിന്‍വലിക്കാന്‍ പലരില്‍ നിന്നും ഭീഷണിയുണ്ടെന്ന് കുട്ടിയുടെ അമ്മ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും അറസ്റ്റ് വൈകുന്നതില്‍ ദുരൂഹതയുണ്ടെന്ന് ഇവര്‍ പറയുന്നു. പ്രതിക്കെതിരേ വിദ്യാഭ്യാസവകുപ്പും നടപടിയെടുത്തിട്ടില്ല.
മറ്റൊരു ജില്ലയില്‍ നിന്ന് കുട്ടിയുടെ ചികിത്സക്കായി കഴിഞ്ഞ മൂന്നുവര്‍ഷമായി തലസ്ഥാനത്ത് താമസിക്കുകയാണ് കുടുംബം. കുട്ടിയുടെ പെരുമാറ്റത്തില്‍ കാര്യമായ പുരോഗതിയുണ്ടായി വരുന്നതിനിടക്കാണ് സംഭവമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."