കൃഷ്ണഗിരിയില്‍ കളിച്ചൂട്; കേരളം ഇന്ന് ആന്ധ്രക്കെതിരേ
കൃഷ്ണഗിരി: ദക്ഷിണേന്ത്യയിലെ ആദ്യ ഹൈ ആള്‍റ്റിറ്റിയൂഡ് സ്റ്റേഡിയമായ കൃഷ്ണഗിരിയില്‍ ഒരിടവേളക്ക് ശേഷം വീണ്ടും ക്രിക്കറ്റ് ആരവം. വിജയ് മര്‍ച്ചന്റ് ട്രോഫി അണ്ടര്‍ 16 സൗത്ത്സോണ്‍ മത്സരങ്ങള്‍ ഇന്നാരംഭിക്കും.
കേരളവും ആന്ധ്രയും തമ്മിലാണ് ആദ്യ മത്സരം. അവസാന മിനുക്ക് പണികള്‍ പൂര്‍ത്തിയായ സ്റ്റേഡിയത്തില്‍ ഇന്നലെ കേരള, ആന്ധ്ര താരങ്ങള്‍ പരിശീലനത്തിറങ്ങി.
എന്നാല്‍ ജില്ലയില്‍ തുടരുന്ന ശക്തമായ മഴ കളിയെ ബാധിക്കുമെന്ന ആശങ്കയിലാണ് കളിപ്രേമികള്‍. ഇന്ന് മുതല്‍ 23 വരെയാണ് ആദ്യമത്സരം. ഹോം ഗ്രൗണ്ടായ കൃഷ്ണഗിരിയില്‍ ഗോവ, പോണ്ടിച്ചേരി തുടങ്ങിയ ടീമുകളുമായും കേരളത്തിന് മത്സരങ്ങളുണ്ട്.
എന്‍. തേജസ് ആന്റണി, അഭിഷേക് ജെ നായര്‍, സുധി അനില്‍, ഷോണ്‍ റോജര്‍, ആദിത്യാ പ്രകാശന്, എസ്.എസ് ഷാരോണ്‍, ആര് ആകാശ്, എസ് സന്ദീപ്, അമല്‍ സി ജോണ്‍, പി റിയ ബഷീര്‍, ആസിഫ് അലി, രഹാന് റഹീം, കെ.എച്ച് കൈലാസ്, പാര്തീവ് ജയേഷ്, കാമില്‍ അബൂബക്കര്‍, നിരഞ്ജന് വി ദേവ്, എ.പി കൃഷ്ണ നാരായണ്‍, മോഹിത് ഷിബു, കെ.എല്‍ മുഹമ്മദ് സൗഹാന്, അഭി ബിജു, വരുണ്‍ നായനാര്‍, രോഹന് നായര്‍ എന്നിവരടങ്ങിയ 22 പേരാണ് കേരളത്തിന്റെ സാധ്യതാ സംഘത്തിലുള്ളത്.
ഇന്നത്തെ മത്സരത്തിനുള്ള അവസാന പതിനൊന്ന് പേരെ മത്സരത്തിന് മുന്‍പ് മാത്രമേ പ്രഖ്യാപിക്കുകയൊള്ളു.
നേരത്തെ ഒക്ടോബര്‍ മൂന്നിന് തുടങ്ങുന്ന രീതിയിലായിരുന്നു ബി.സി.സി.ഐ മത്സരത്തിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചിരുന്നത്. തുടര്‍ന്ന് മത്സര വേദികള്‍ തയാറാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് മുംബൈ, ത്രിപുര, കേരള സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍സ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ആദ്യറൗണ്ട് മത്സരങ്ങള്‍ ഒക്ടോബര്‍ 21 മുതല്‍ ഡിസംബര്‍ രണ്ട് വരെയാക്കിയത്. ടൂര്‍ണമെന്റിലെ നോക്കൗട്ട് മത്സരങ്ങള്‍ ഡിസംബര്‍ എട്ടിന് ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."