HOME
DETAILS

മരച്ചീനി പപ്പടത്തിന് പ്രിയമേറുന്നു

  
backup
October 21 2018 | 03:10 AM

%e0%b4%ae%e0%b4%b0%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%80%e0%b4%a8%e0%b4%bf-%e0%b4%aa%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0

കാട്ടാക്കട: ഒരു കാലത്ത് പട്ടിണി മാറ്റിയിരുന്ന മരച്ചീനി തിരുവിതാംകൂറിന് അനുഗ്രഹമായിരുന്നു. ഇന്നത് പപ്പടത്തിന്റെ രൂപത്തില്‍ കടല്‍ കടക്കുകയാണ്. 'അപ്ലം' എന്ന പേരില്‍ പപ്പടം തെക്കന്‍ ഭാഗത്ത് നിരവധി പേര്‍ക്ക് ജീവിത മാര്‍ഗമാണ്. തിരുനെല്‍വേലി, നാഗര്‍കോവില്‍, മാര്‍ത്താണ്ഡം, തിരുവനന്തപുരം എന്നിവിടങ്ങളിലെ മൊത്തക്കച്ചവടക്കാരാണ് ഇവിടെനിന്ന് അപ്ലം വാങ്ങി രാജ്യത്തിനകത്തും വിദേശത്തും വില്‍ക്കുന്നത്.
ഒരു കാലത്ത് അപ്ലം നിര്‍മാണം കുറച്ചു പേരില്‍ മാത്രം ഒതുങ്ങി നിന്നിരുന്നു. എന്നാല്‍ ഇന്ന് അത് നാട്ടില്‍ വ്യാപകമായി മാറി. ഇന്ന് തലസ്ഥാന ജില്ലയിലെ തെക്കന്‍ മേഖലയിലെ കുത്തകയാണ് പപ്പടം നിര്‍മാണം. കഴിഞ്ഞ അഞ്ച് വര്‍ഷമായി പപ്പടത്തിന് വന്‍ ഡിമാന്റാണ് ഉള്ളത്. അത് അധികവും അമേരിക്ക, ബ്രിട്ടന്‍, ജര്‍മനി, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്.മലയാളികളുടെ ഇഷ്ടഭക്ഷണങ്ങളില്‍ പ്രഥമ സ്ഥാനം വഹിക്കുന്ന മരിച്ചീനി ഉപയോഗിച്ചാണ് അപ്ലം എന്ന മരിച്ചീനി പപ്പടം നിര്‍മിക്കുന്നത്. രാസവസ്തുക്കള്‍ ചേര്‍ക്കാതെ നിര്‍മിക്കുന്നതിനാല്‍ ഇതിന് ആവശ്യക്കാരും ഏറെയാണ്.
മരിച്ചീനി ചെറുകഷ്ണങ്ങളായി മുറിച്ച് ഉണക്കിയശേഷം മില്ലുകളില്‍ പൊടിച്ചാണ് ഇത് നിര്‍മിക്കുന്നത്. മുന്‍പ് മനുഷ്യശേഷി ഉപയോഗിച്ചാണ് പൊടിച്ചിരുന്നത്. മരിച്ചീനിപ്പൊടിയില്‍ വറ്റല്‍, മുളക് പൊടി, ജീരകം, കായം, വെള്ളം എന്നിവ ചേര്‍ത്ത് ചൂടാക്കി കുറുക്കിയെടുക്കുന്ന കട്ടിയുള്ള ദ്രാവകം പനയോലപ്പായകളില്‍ ഒഴിച്ച് വെയിലത്ത് ഉണക്കിയെടുത്താണ് അപ്ലം നിര്‍മിക്കുന്നത്. ഇതിന്റെ കൂട്ട് പലരില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണ്. നല്ല വെയിലില്‍ അഞ്ചുമണിക്കൂറോളം വേണ്ടിവരും ഇവ ഉണങ്ങി അപ്ലമായി മാറാന്‍. ഇതുകഴിഞ്ഞ് ഒരു ദിവസത്തിനുശേഷം ഇതിനെ പായില്‍ നിന്ന് ഇളക്കി എടുക്കും.
എണ്ണയില്‍ വറുത്താണ് അപ്ലം ഉപയോഗിക്കുന്നത്. എണ്ണ വെളിച്ചെണ്ണ മാത്രം. അതിനിടെ മരച്ചീനിയുടെ ലഭ്യതക്കുറവും ഉയര്‍ന്നവിലയും ഈ പലഹാരനിര്‍മാണമേഖലയില്‍ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. മരച്ചീനിയ്ക്ക് ഇപ്പോള്‍ കിലോയ്ക്ക് 25 മുതല്‍ 30 വരെയാണ് വില. ഇത് വാങ്ങി ഉണക്കി പപ്പടം ഉണ്ടാക്കുമ്പോള്‍ വില വര്‍ധനവ് ഒരു പ്രശ്‌നമായി മാറുകയാണ്. ഒരു പരമ്പരാഗത കൈതൊഴില്‍ കൂടി അന്യമാകുമോ എന്ന ആശങ്കയും ഇവര്‍ പങ്കു വയ്ക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago