പീഡനത്തിനിരയായ യുവതി കുഞ്ഞിന്റെ മൃതദേഹവുമായി ആശുപത്രികള്‍ കയറിയിറങ്ങി
ഗുരുഗ്രാം: ഓടുന്ന ഓട്ടോറിക്ഷയില്‍ പീഡനത്തിരയായ യുവതി, അക്രമികള്‍ വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ തന്റെ കുഞ്ഞിന്റെ മരണം വിശ്വസിക്കാനാകാതെ പല ഡോക്ടര്‍മാരെയും ചികിത്സക്കായി സമീപിച്ചതായി വിവരം. യുവതിയെ പീഡിപ്പിക്കുന്നതിനിടയില്‍ കരഞ്ഞ കുഞ്ഞിനെ അക്രമികള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് നാല് മണിക്കൂര്‍ നേരത്തെ പീഡനത്തിനു ശേഷം അക്രമികള്‍ യുവതിയെയും പുറത്തേക്കെറിഞ്ഞു.
അതിനുശേഷം കുഞ്ഞിന്റെ മൃതദേഹം തേടിപ്പിടിച്ച് യുവതി ഗുരുഗ്രാമിലെ ഒരു ഡോക്ടറെ സമീപിച്ചു. അദ്ദേഹം മരണം സ്ഥിരീകരിച്ചെങ്കിലും അത് വിശ്വസിക്കാതെ മറ്റൊരു ഡോക്ടറെ സമീപിച്ചു. അദ്ദേഹവും മരണം സ്ഥിരീകരിച്ചു. ഇതിനിടയില്‍ ഭാര്യയേയും കുഞ്ഞിനെയും കാണാനില്ലെന്ന് വ്യക്തമാക്കി ഭര്‍ത്താവ് പൊലിസില്‍ പരാതി നല്‍കിയിരുന്നു.
അന്വേഷണത്തിനിടയില്‍ ഡല്‍ഹി മെട്രോയില്‍ യുവതിയെ കണ്ടെത്തി. തന്നെ പീഡിപ്പിച്ച വിവരം ഭര്‍ത്താവിനോട് പറയാന്‍ പോലും ഇവര്‍ക്കായിരുന്നില്ല. കുഞ്ഞ് മരിച്ചതിന്റെ ആഘാതമായിരുന്നു അവര്‍ക്ക്. പിന്നീട് ഭര്‍ത്താവിനൊപ്പമെത്തി പരാതി നല്കിയപ്പോള് മാത്രമാണ് സംഭവത്തിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായതെന്ന് പൊലിസ് പറഞ്ഞു.
യുവതിയെ പീഡിപ്പിച്ചവരുടെ രേഖാ ചിത്രം പൊലിസ് പുറത്തു വിട്ടിട്ടുണ്ട്. മെയ് 29നാണ് ഭര്‍ത്താവിനോട് പിണങ്ങി കുഞ്ഞുമായി യുവതി സ്വന്തം വീട്ടിലേക്ക് പോയത്. ഓട്ടോറിക്ഷയില്‍ കയറിയപ്പോള്‍ ഡ്രൈവറും മറ്റു രണ്ടുപേരും ചേര്‍ന്നാണ് പീഡിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."