HOME
DETAILS

ഇഷ്ടികക്കളങ്ങള്‍ക്ക് വഴിമാറി വയലേലകള്‍ വിസ്മൃതിയിലേക്ക്

  
backup
October 21 2018 | 03:10 AM

%e0%b4%87%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%b4

ബിനുമാധവന്‍


നെയ്യാറ്റിന്‍കര: തെക്കന്‍ കേരളത്തിന്റെ ദക്ഷിണ ഭാഗങ്ങളിലുളള വയലേലകളും നെല്‍പ്പാടങ്ങളും ഇഷ്ടികകളങ്ങള്‍ക്കും കെട്ടിട നിര്‍മാണത്തിനും അനുബന്ധ വ്യവസായങ്ങള്‍ക്കും വഴിമാറിയതോടെ വയലേലകള്‍ വിസ്മൃതിയിലേയ്ക്ക് പോയ് മറയുകയാണ്. നെയ്യാറ്റിന്‍കര താലൂക്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആയിരത്തിലേറെ ഹെക്ടര്‍ നെല്‍കൃഷിയുണ്ടായിരുന്ന സ്ഥലങ്ങള്‍ എല്ലാം പോയ് മറഞ്ഞു. അവയെല്ലാം ഇഷ്ടിക വ്യവസായത്തിന് വഴിമാറുകയാണുണ്ടായത്.
പ്രകൃതിക്ഷോഭം മൂലമുള്ള കൃഷിനാശങ്ങളും തൊഴിലാളികളുടെ അപര്യാപ്തതയുമാണ് കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കാന്‍ പ്രധാനകാരണം. താലൂക്കിലെ ചെങ്കല്‍, അമരവിള, ഓലത്താന്നി, മാരായമുട്ടം, പാറശാല, ഒറ്റശേഖരമംഗലം തുടങ്ങിയ സ്ഥലങ്ങളിലെ ഭൂരിഭാഗം നെല്‍പ്പാടങ്ങളും ഇഷ്ടികളങ്ങള്‍ക്ക് വഴിമാറിയപ്പോള്‍ ബാക്കി വയലുകള്‍ വിളപരിവര്‍ത്തനത്തിനും നികത്തി കെട്ടിടങ്ങളും റബര്‍, തെങ്ങ് തുടങ്ങിയ തോട്ടവിളകള്‍ക്കും കീഴടങ്ങുകയാണുണ്ടായത്.
നെയ്യാറ്റിന്‍കരയിലെ അമരവിള, ഓലത്താന്നി, തിരുപുറം ഭാഗങ്ങളിലെ ഭൂരിഭാഗം നിലങ്ങളും ഇഷ്ടിക നിര്‍മാണത്തിനും കളിമണ്‍ വ്യവസായങ്ങള്‍ക്കും കളിമണ്‍ ഖനത്തിനായി ഉടമകള്‍ നിലം പാട്ടത്തിന് നല്‍കുന്ന സമ്പ്രദായം തുടര്‍ന്നു വരികയാണ്. നൂറ് മേനി നെല്ല് വിളയുന്ന വയലുകള്‍ കളിമണ്‍ ഖനനത്തിന് ശേഷം വലിയ ഗര്‍ത്തങ്ങളായി മാറുകയാണുണ്ടാകുന്നത്. ഇതിനു ശേഷം കരാറുകാരന്‍ ആ സ്ഥലം ഉപേക്ഷിച്ച് പുതിയ മേച്ചില്‍പ്പുറം തേടുകയും ഇഷ്ടിക വ്യവസായം വളരുകയും നെല്‍കൃഷി തകരുകയുമാണുണ്ടായത്.
ചില നിലങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഉടമകള്‍ നികത്തിയെങ്കിലും ഈ സ്ഥലങ്ങള്‍ പലതും കൃഷിയ്ക്ക് അനുയോജ്യമല്ലാത്ത സാഹചര്യത്തില്‍ തരിശായി കിടക്കുകയാണുണ്ടായത്. മേല്‍ മണ്ണിന്റെ വളക്കൂറ് നഷ്ടമായതാണ് ഈ നിലങ്ങള്‍ തരിശിടാന്‍ പ്രധാന കാരണം. കൂടാതെ കുളങ്ങളായി മാറിയ നിരവധി നിലങ്ങളില്‍ പലതും നികത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ താമരക്കുളങ്ങളായി മാറിയതും അനവധിയാണ്.
നെയ്യാറ്റിന്‍കരയിലെ ചെങ്കല്‍, കീഴമ്മാകം, തിരുപുറം, അമരവിള തുടങ്ങിയ സ്ഥലങ്ങളില്‍ കൃഷി വകുപ്പിന്റെ ഇടപെടല്‍ മൂലം അടുത്തകാലത്തായി തരിശിട്ടിരുന്ന നിരവധി ഹെക്ടര്‍ വയലുകളില്‍ കൃഷിയിറക്കുകയുണ്ടായി. ഇത് വന്‍ വിജയത്തില്‍ എത്തിയതോടെ നിരവധി കര്‍ഷകര്‍ നെല്‍ കൃഷിയിലേയ്ക്ക് മടങ്ങിയെത്തുന്നതായിട്ടാണ് സൂചന. എന്നാല്‍ വയലേലകള്‍ ഇഷ്ടിക കളങ്ങള്‍ക്ക് വഴിമാറുന്നതിന് പിന്നാലെ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് മണ്ണ് മാഫിയാകളുടെ നേതൃത്വത്തില്‍ നിലം നികത്തുന്നത്. ഇതിന് ഒത്താശ നില്‍ക്കുന്നത് റവന്യു അധികൃതരും പൊലിസും തന്നെയാണെന്നാണ് പൊതുജന ആക്ഷേപം.
ഒരു സെന്റ് നിലം നികത്തി നല്‍കുന്നതിന് ഒരു നിശ്ചിത തുകയ്ക്ക് ഭൂഉടമ ഇടനിലകാരന് കരാറ് നല്‍കുകയാണ് പതിവ്. ഇടനിലക്കാരന്‍ പലപ്പോഴും ഗുണ്ടകളുടെ അകമ്പടിയോടെയാണ് മൂന്നും നാലും പൊതുഅവധി ദിവസങ്ങള്‍ നോക്കി നിലം നികത്തലിന് നേതൃത്വം നല്‍കുന്നത്. നിലം നികത്തി കഴിഞ്ഞാല്‍ വന്‍ ലാഭത്തില്‍ സ്ഥലം വിറ്റ് കാശാക്കുകയാണ് ചെയ്യുന്നത്. നരുവാമൂട് പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ മാസങ്ങള്‍ക്ക് മുന്‍പ് ഇത്തരത്തില്‍ അനധികൃതമായി നികത്തിയ നരവധി വയലുകള്‍ ഇപ്പോഴും കേസില്‍പ്പെട്ടുകിടക്കുകയാണ്.
ഇഷ്ടിക നിര്‍മാണത്തിന് നിലം പാട്ടത്തിന് നല്‍കുമ്പോള്‍ ഒരു സെന്റിന് ഇത്ര രൂപ എന്ന കണക്ക് പ്രകാരമാണ് ഉടമ പാട്ടക്കാരന് നല്‍കുന്നത്. ഒരു സെന്റ് നിലം അഞ്ചടി താഴ്ത്തുന്നതിന് ഒരു ലക്ഷം രൂപ മുതല്‍ ഒന്നേകാല്‍ ലക്ഷം രൂപ വരെ ആവശ്യക്കാരന്‍ ഭൂഉടമയ്ക്ക് പലപ്പോഴും പാട്ടമായി നല്‍കേണ്ടി വരുന്നു. അധ്വാനമില്ലാതെ പണം ലഭിക്കുന്നതിനാല്‍ ഉടമകള്‍ ഇത് ഒരനുഗ്രഹമായി കാണുന്നതാണ് വയലേലകള്‍ പലതും അന്യമായി മാറുന്നതിന് പ്രധാന കാരണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  22 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  22 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  22 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  22 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  22 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago