കര്‍ഷക പ്രക്ഷോഭം ഇങ്ങനെ
ജൂണ്‍-1: കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില ആവശ്യപ്പെട്ട് 10 ദിവസം നീണ്ടു നില്‍ക്കുന്ന സമരത്തിന് ആഹ്വാനം.
ജൂണ്‍-4(രാവിലെ): സെഹോര്‍, ഇന്‍ഡോര്‍, ഭോപ്പാല്‍ ജില്ലകളില്‍ പൊലിസും കര്‍ഷകരും ഏറ്റുമുട്ടി. ആറ് പൊലിസുകാര്‍ക്ക് പരുക്കേറ്റു
ജൂണ്‍ -4(വൈകുന്നേരം): കര്‍ഷക സംഘടനകള്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. പ്രതിഷേധം രൂക്ഷമാകുമെന്ന് കണ്ട് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ ഉള്ളി വില കിലോ 8 രൂപയായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉള്‍കൊണ്ട് സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് നന്ദകുമാര്‍ സിങ് ചൗഹാന്‍ കര്‍ഷകരോട് അഭ്യര്‍ഥിച്ചു.
ജൂണ്‍-5: മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ വാര്‍ത്താ സമ്മേളനം വിളിച്ച് ചിലര്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിലേക്ക് തള്ളിവിടുകയാണെന്ന് കുറ്റപ്പെടുത്തി. കര്‍ഷകരുടെ ക്ഷേമത്തിനായി വിലസ്ഥിരതാ ഫണ്ടില്‍ നിന്ന് 1000 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ആരോപണത്തില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ ഇന്‍ഡോറിലും ഡബിള്‍ ചൗക്കിയിലും വാഹന റാലി സംഘടിപ്പിച്ചു. റാലി പൊലിസ് തടഞ്ഞതോടെ ഏറ്റുമുട്ടലുണ്ടായി.
ജൂണ്‍-6(രാവിലെ): മന്ദസൂര്‍ ജില്ലയില്‍ പ്രതിഷേധക്കാര്‍ക്കു നേരെ സുരക്ഷാ സേന വെടിവയ്പ്പ് നടത്തി. അഞ്ചുപേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. രോഷാകുലരായ ജനക്കൂട്ടം റോഡുകള്‍ ഉപരോധിക്കുകയും നിരവധി വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്തു.
ജൂണ്‍-6(വൈകുന്നേരം): രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘം ബുധനാഴ്ച ഉച്ചക്ക് 2 വരെ ബന്ദിന് ആഹ്വാനം ചെയ്തു. വെടിവയ്പിനും കര്‍ഷകരുടെ മരണവും സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."