ഷേര്‍ ബഹാദൂര്‍ ദ്യുബ അധികാരമേറ്റു
കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രിയായി ഷേര്‍ ബഹാദൂര്‍ ദ്യുബ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരി ദ്യുബയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. കഴിഞ്ഞ ദിവസം പാര്‍ലമെന്റ് അദ്ദേഹത്തെ പ്രധാനമന്ത്രിയായി ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തിരുന്നു. നേപ്പാള്‍ കോണ്‍ഗ്രസ് അധ്യക്ഷനായ ദ്യുബ ഇത് നാലാം തവണയാണ് പ്രധാനമന്ത്രി പദത്തിലെത്തുന്നത്.
10 മാസം പ്രധാനമന്ത്രി പദത്തിലിരുന്ന മാവോയിസ്റ്റ് നേതാവ് പുഷ്പ കമാല്‍ ദഹല്‍ എന്ന പ്രചണ്ഡ, ദ്യുബയെ പിന്തുണച്ചു. പ്രചണ്ഡയാണ് ദ്യുബയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. പ്രതിപക്ഷമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ യൂനിഫൈഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് ഒഴികെയുള്ള പാര്‍ട്ടികളുടെ പിന്തുണ ദ്യുബയ്ക്ക് ലഭിച്ചു. പോള്‍ ചെയ്ത 558ല്‍ 388 വോട്ടുകള്‍ നേടിയാണ് ദ്യുബയുടെ വിജയം. കഴിഞ്ഞ ആഗസ്റ്റില്‍ പ്രചണ്ഡയുടെ പാര്‍ട്ടിയുമായി ദ്യുബയുടെ നേപ്പാളി കോണ്‍ഗ്രസ് സഖ്യത്തിലെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."