പെരിങ്ങമ്മല മാലിന്യ പ്ലാന്റ് ജനശക്തി അനുവദിക്കില്ല: പാലോട് രവി
പെരിങ്ങമ്മല: പെരിങ്ങമ്മലയില്‍ മാലിന്യപ്ലാന്റ് ആരംഭിക്കാന്‍ ജനശക്തി അനുവദിക്കില്ലെന്ന് മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി. പെരിങ്ങമ്മല പഞ്ചായത്തിലെ പന്നിയോട്ട് കടവില്‍ മാലിന്യപ്ലാന്റ് സ്ഥാപിക്കുന്നതിനെതിരേ നൂറ്റിപതിനഞ്ച് ദിവസമായി സമരം ചെയ്യുന്ന ജനതയ്ക്ക് അഭിവാദ്യമര്‍പ്പിച്ചു കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയന്‍ നയിക്കുന്ന പദയാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാലിന്യം ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കാന്‍ ഗവണ്‍മെന്റ് തയാറാകണമെന്നും അല്ലാതെ ദിനംപ്രതി നാനൂറ് ലോഡ് മാലിന്യം സസ്യജന്തുജാലങ്ങളാല്‍ സമൃദ്ധമായ ജൈവ വൈവിധ്യ മേഖലയായ പെരിങ്ങമ്മലയില്‍ തള്ളാനുള്ള നീക്കം ഗവണ്‍മെന്റ് ഉപേക്ഷിക്കണമെന്നും പാലോട് രവി പറഞ്ഞു. ഈ മാലിന്യ പ്ലാന്റ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തു നിന്ന് ഉത്ഭവിക്കുന്ന ചിറ്റാര്‍ നദി മലിനീകരിക്കപ്പെട്ടാല്‍ മുപ്പത്തെട്ട് കുടിവെള്ള പദ്ധതികളിലെ ജലം വിഷമയമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി. പവിത്ര കുമാറിന്റെ അധ്യക്ഷതയില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ഡി. രഘുനാഥന്‍, എന്‍. ബാജി തേക്കട, അനില്‍ ബാജിലാല്‍, കോണ്‍ഗ്രസ് നേതാക്കളായ ബി.എല്‍ കൃഷ്ണപ്രസാദ്, ജെ.എ റഷീദ്, ടി.ആര്‍ അര്‍ജുനന്‍, എം.എസ് ബിനു, കെ.ജെ ബിനു കരുപ്പൂര്, സതീഷ് കുമാര്‍, ആനാട് സുരേഷ്, പള്ളിവിള സലിം, കെ. ശേഖരന്‍ ലാല്‍, വെള്ളാഞ്ചിറ ഫാത്തിമ, ആര്‍.ജെ മഞ്ചു, വട്ടപ്പാറ സതീശന്‍, മഹേഷ് ചന്ദ്രന്‍ സംസാരിച്ചു.
ജാഥ താന്നിമൂട് എത്തിയപ്പോള്‍ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ നിന്ന് വാക്കൗട്ട് നടത്തി ജില്ലാ പഞ്ചായത്തംഗങ്ങളായ അന്‍സജിതാ റസല്‍, ശോഭനകുമാരി ,എം, സുജാത എന്നിവര്‍ ജാഥയോടൊപ്പം ചേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."