HOME
DETAILS

പി.എസ്.സി നിയമനങ്ങള്‍ പൊതുഭരണവകുപ്പ് അട്ടിമറിക്കുന്നു

  
backup
August 25 2019 | 22:08 PM

psc65974656596

ഫൈസല്‍ കോങ്ങാട്


പാലക്കാട്: സംസ്ഥാനത്ത് പി.എസ്.സി വഴിയുള്ള പൊതുനിയമനങ്ങള്‍ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പൊതുഭരണവകുപ്പ് അട്ടിമറിക്കുന്നു.
സര്‍ക്കാര്‍ സര്‍വിസിലിരിക്കെ മരിച്ച ജീവനക്കാരുടെ ആശ്രിതരില്‍ അര്‍ഹര്‍ക്ക് ലഭിക്കേണ്ട ആശ്രിത നിയമനങ്ങള്‍ക്കുള്ള മാനദണ്ഡളില്‍ മാറ്റംവരുത്തി പൊതുനിയമനങ്ങള്‍ ഭരണഘടനാവിരുദ്ധമായി അട്ടിമറിക്കുന്നതായാണ് രേഖകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ മിനിസ്റ്റീരിയല്‍ സര്‍വിസിലെ പ്രവേശന തസ്തികയായ എല്‍.ഡി.സി നിയമനങ്ങള്‍ക്ക് വന്‍തോതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആശ്രിത നിയമന വ്യവസ്ഥയില്‍ ഇളവുകളും മാറ്റങ്ങളും വരുത്തി പിന്‍വാതില്‍ നിയമനം നടത്തുന്ന സമാന്തര റിക്രൂട്ട്‌മെന്റ് ഏജന്‍സിയായി പ്രവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ സി.ഇ സെല്‍. ഇതിനായി ആശ്രിത നിയമനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനായി അപേക്ഷിക്കാവുന്ന വാര്‍ഷിക വരുമാനപരിധി ഉയര്‍ത്തി. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മരണംമൂലം കുടുംബം ദാരിദ്ര്യത്തില്‍ ആകുകയാണെങ്കില്‍ മാത്രം നല്‍കേണ്ട ഒന്നാണ് ആശ്രിത നിയമനം.
എന്നാല്‍, സംസ്ഥാനത്ത് ഇന്ന് ആശ്രിത നിയമനത്തിന് അപേക്ഷിക്കാവുന്ന വാര്‍ഷിക വരുമാന പരിധി 8 ലക്ഷം രൂപയാണ്. മാസം 66,000 രൂപ വരുമാനമുള്ള ആള്‍ക്കുപോലും ഇന്ന് ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ട്. പഴയ പെന്‍ഷന്‍ രീതിയിലുള്ളവര്‍ മരിച്ചാല്‍ കുടുംബത്തിന് പ്രതിമാസം 9000 രൂപയോളം കുടുംബ പെന്‍ഷന്‍ ലഭിക്കും. ഈ പെന്‍ഷന്‍ ആശ്രിത നിയമനം ലഭിച്ചാലും ലഭിക്കും. കൂടാതെ ആശ്രിത നിയമനത്തിനുള്ള വരുമാനം കണക്കുകൂട്ടുമ്പോള്‍ കുടുംബ പെന്‍ഷനായി കിട്ടുന്ന തുക കണക്കുകൂട്ടേണ്ടതില്ലെന്ന വിചിത്ര ഉത്തരവും സര്‍ക്കാര്‍ ഇറക്കിയിട്ടുണ്ട്. ഇത്തരത്തില്‍ ആഭ്യന്തരവകുപ്പില്‍ ജോലിക്ക് കയറിയ അഞ്ഞൂറോളം ക്ലര്‍ക്കുമാര്‍ റെഗുലറൈസ് ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനം നല്‍കി. സ്വാധീന ശക്തിയായ ഇവരുടെ ആവശ്യം ഉടനടി അംഗീകരിക്കുകയാണുണ്ടായത്.
ജി.ഒ 1299ല്‍ മരിച്ച ആളുടെ ആശ്രിത നിയമനത്തിന് നിശ്ചിത ശതമാനം പറഞ്ഞിട്ടില്ലെന്ന ന്യായം ചൂണ്ടിക്കാ ട്ടിയായിരുന്നു സര്‍ക്കാര്‍ നടപടി. ഈ റെഗുലറൈസേഷന്റെ ഫലമായി ക്ലര്‍ക്ക് ഒഴിവുകളൊന്നും പി.എസ്.സിയില്‍ എത്താതെ പോയി. 500 പേരില്‍ നാല്‍പ്പത് ശതമാനവും നിയമനത്തിന് അര്‍ഹതയില്ലാത്തവരാണെന്ന് ആക്ഷേപമുണ്ട്. ഇവര്‍ സര്‍ക്കാര്‍ നിശ്ചയിച്ച വരുമാനപരിധിയുടെ മുകളിലുള്ളവരായിരുന്നു.
ജി.ഒ 1299 പ്രകാരം ആശ്രിത നിയമനത്തിന് നിശ്ചിത ശതമാനം ബാധകമല്ലെന്ന വിചിത്രവും ഭരണഘടനാവിരുദ്ധവുമായ ന്യായവുമായി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് രംഗത്തെത്തി. പൊലിസിന് പുറമെ ആരോഗ്യവകുപ്പിലെയും ആശ്രിതര്‍ ഈ സമയത്ത് ട്രിബ്യൂണലിനെ സമീപിച്ചു. ആശ്രിതരുടെ അപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ ട്രിബ്യൂണല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 1299 പ്രകാരമുള്ള ഉചിതമായ തീരുമാനമായിരുന്നു കോടതി ഉദ്ദേശിച്ചത്. എന്നാല്‍, പൊലിസ് കേസിലെ പോലെ ആശ്രിത നിയമനത്തിന് 5 ശതമാനം ബാധകമല്ലെന്ന വ്യാഖ്യാനം ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ ആരോഗ്യ വകുപ്പിന് നല്‍കി.
തുടര്‍ന്ന് റാങ്ക് ഹോള്‍ഡേഴ്‌സ് പൊലിസ് കേസിലെ വിധിയും മറ്റും ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിനെ സമീപിച്ചു. റാങ്ക് ഹോള്‍ഡേഴ്‌സിന് മുന്നില്‍ എല്ലാം ശരിയെന്ന് സമ്മതിച്ച് പരാതി വാങ്ങിയ പി ആന്‍ഡ് എ.ആര്‍.ഡി ഉദ്യോഗസ്ഥര്‍ പരാതി മുക്കുകയാണുണ്ടായത്. പുതിയ റാങ്ക് ലിസ്റ്റ് നിലവില്‍ വന്നതിനുശേഷം ഒരൊഴിവ് പോലും പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ ആരോഗ്യ വകുപ്പില്‍ 112 ആശ്രിത നിയമനങ്ങള്‍ തുടര്‍ച്ചയായി നടത്തി. ഇതേതുടര്‍ന്ന് ഉദ്യോഗാര്‍ഥികള്‍ വീണ്ടും കോടതിയെ സമീപിച്ചു. കോടതി 5 ശതമാനം മാത്രമേ പറ്റുകയുള്ളൂവെന്ന വാദം വീണ്ടും ആവര്‍ത്തിച്ചു. എന്നാല്‍, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ ശതമാന പരിധിയില്ലെന്ന വ്യാഖ്യാനം അനര്‍ഹമായി ജോലിയില്‍ കയറിയ ആളുകള്‍ക്ക് പിടിവള്ളിയായി. ആശ്രിതനിയമനങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള വരുമാനപരിധിയില്‍ നിന്നുകൊണ്ടുള്ള നടപടികള്‍ സ്വീകരിക്കാതെ അനര്‍ഹരെ തിരുകിക്കയറ്റുകയാണ് പൊതുഭരണവകുപ്പ് ഇപ്പോഴും ചെയ്യുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago
No Image

ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കോട്ടയത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 months ago