സാമൂഹിക മാധ്യമങ്ങളില്‍ ഖത്തറിനെ അനുകൂലിച്ചാല്‍ നടപടിയെന്ന് യു.എ.ഇ
അബൂദബി: പ്രമുഖ അറബ് രാഷ്ട്രങ്ങള്‍ ഖത്തറിനെ ഒറ്റപ്പെടുത്തിയ നടപടിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ അനുഭാവം പ്രകടിപ്പിക്കുന്നതിനെതിരേ യു.എ.ഇ രംഗത്ത്. ഇത്തരത്തിലുള്ള ആശയങ്ങള്‍ പങ്കുവയ്ക്കുന്ന സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും 15 വര്‍ഷം തടവും അഞ്ചു ലക്ഷം ദിര്‍ഹംവരെ പിഴയുമായിരിക്കും ചുമത്തുക. യു.എ.ഇയിലെ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്ത്.
ഖത്തറിനെ അനുകൂലിക്കുന്നത് സൈബര്‍കുറ്റത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് യു.എ.ഇ അറ്റോര്‍ണി ജനറല്‍ ഹാമിദ് സൈഫ് അല്‍ ശംസി പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെയോ, മറ്റ് മാധ്യമങ്ങളിലൂടെയോ ഖത്തര്‍ അനൂകൂല നിലപാടെടുക്കുന്നതും യു.എ.ഇ തീരുമാനത്തിനെതിരേ ആശയംപ്രകടനം നടത്തുന്നതും ശിക്ഷാര്‍ഹമാണെന്നും ഇത്തരക്കാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സഊദി ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളില്‍ ജനപങ്കാളിത്വമേറെയുള്ള ട്വിറ്റര്‍ ഉള്‍പ്പെടെയുള്ളവയില്‍ നിരവധി പേരാണ് ഖത്തറിനെ അനുകൂലിച്ച് രംഗത്തുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."