HOME
DETAILS
MAL
ഖത്തര്‍ ഹാക്കിങ്ങിനു പിന്നില്‍ റഷ്യയെന്ന് യു.എസ്
backup
June 08 2017 | 01:06 AM
വാഷിങ്ടണ്‍: നയതന്ത്ര വിലക്കിലേക്ക് നയിച്ച ഖത്തര്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെ ഹാക്കിങ്ങിനു പിന്നില്‍ റഷ്യന്‍ സംഘമെന്ന് യു.എസ് ആരോപണം. അമേരിക്കയെയും സഊദിയെയും ആക്ഷേപിച്ചുള്ള ഖത്തര്‍ അമീറിന്റെ പ്രസംഗം വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിരുന്നു. ഇതാണ് പുതിയ വിവാദങ്ങളിലേക്ക് നയിച്ചത്. വാര്‍ത്ത വ്യാജമാണെന്നും പുറത്തുനിന്ന് ആരോ ഏജന്‍സി ഹാക്ക് ചെയ്തതാണെന്നുമായിരുന്നു ഖത്തറിന്റെ വിശദീകരണം.
സംഭവം അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ യു.എസ് റഷ്യയിലേക്ക് അയച്ചിരുന്നു. സമിതി ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഹാക്കിങ് നടത്തിയത് റഷ്യന്‍ സംഘമാണെന്ന് യു.എസ് വൃത്തങ്ങള്‍ ആരോപിച്ചത്. എന്നാല്‍, ആരോപണം റഷ്യ തള്ളിക്കളഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."