കുതിച്ചുയര്‍ന്ന് പച്ചക്കറി വില
തിരുവനന്തപുരം: ഓണമെത്തുംമുന്‍പെ പച്ചക്കറിക്ക് വില കുതിക്കുന്നു. പ്രളയം സംസ്ഥാനത്തെ കൃഷിയിടങ്ങളെ വ്യാപകമായി ബാധിച്ചതോടെ ഇത്തവണത്തെ ഓണത്തിനും കേരളം ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരും.
പച്ചക്കറിയുടെ ലഭ്യതക്കുറവും ഓണവിപണിയില്‍ സാധാരണ ഉണ്ടാകാറുള്ള വിലക്കയറ്റവുമാണ് പച്ചക്കറി വില കുതിച്ചുയരാന്‍ കാരണം. വിപണിയില്‍ സര്‍ക്കാര്‍ വേണ്ട ഇടപെടലുകള്‍ നടത്താത്തതും വില കുതിച്ചുയരാന്‍ കാരണമായതായി വ്യാപാരികള്‍ ആരോപിക്കുന്നു.
സര്‍ക്കാരിന്റെ പച്ചക്കറി സംഭരണ- വിപണന കേന്ദ്രമായ ഹോര്‍ട്ടി കോര്‍പ്പിലും പച്ചക്കറിക്ക് വന്‍ വിലയാണ്. മഴ തകര്‍ത്ത വ്യാപാരം തിരികെപ്പിടിക്കാനുള്ള ശ്രമത്തിനിടെ വില വര്‍ധിച്ചതോടെ കച്ചവടം പൊതുവേ കുറവാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. വിപണിയില്‍ ഏറ്റവുമധികം വിലയുയര്‍ന്നത് ഇഞ്ചിക്കാണ് (280 രൂപ) വെളുത്തുള്ളിക്ക് 120 രൂപയായി. മറ്റു പച്ചക്കറി ഇനങ്ങള്‍ക്കും വില ഉയര്‍ന്നു. ഓണം അടുക്കുന്നതോടെ ഇനിയും വില ഉയരുമെന്ന് കച്ചവടക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."