HOME
DETAILS
MAL
ഇന്ത്യക്ക് തോല്‍വി; പരമ്പര ജര്‍മനിക്ക്
backup
June 08 2017 | 01:06 AM
ഡസ്സല്‍ഡോര്‍ഫ്: ത്രിരാഷ്ട്ര ഹോക്കി പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ആതിഥേയരായ ജര്‍മനി ഇന്ത്യയെ 2-0ത്തിന് വീഴ്ത്തി പരമ്പര സ്വന്തമാക്കി. വിജയിച്ചിരുന്നെങ്കില്‍ പരമ്പര നേട്ടം ഇന്ത്യക്കായിരുന്നു. രണ്ട് ജയവും ഓരോ സമനിലയും തോല്‍വിയുമടക്കം ഏഴ് പോയിന്റുമായാണ് ജര്‍മനി പരമ്പര നേടിയത്. നേരത്തെ ഇന്ത്യ ബെല്‍ജിയത്തെ 3-2ന് വീഴ്ത്തിയിരുന്നു. എന്നാല്‍ നിര്‍ണായക പോരാട്ടത്തില്‍ തോറ്റതോടെ നാല് പോയിന്റുമായി ഇന്ത്യ അവസാന സ്ഥാനത്ത്. രണ്ട് ജയവും രണ്ട് തോല്‍വിയുമായി ബെല്‍ജിയം ആറ് പോയിന്റോടെ രണ്ടാം സ്ഥാനത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."