ഹര്‍ത്താലില്‍ ഓട്ടോ തകര്‍ത്ത സംഭവം: ഒരാള്‍ പിടിയില്‍
പുതുക്കാട്: തൃക്കൂര് അത്താണിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ഓട്ടോറിക്ഷ അടിച്ചു തകര്‍ക്കുകയും ഡ്രൈവറെ മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ ഒരാളെ പുതുക്കാട് പൊലിസ് അറസ്റ്റ് ചെയ്തു.
തൃക്കൂര് പള്ളിയറ പാറപ്പുറത്ത് വീട്ടില്‍ മുരുകന് എന്ന് വിളിക്കുന്ന രാജേഷ് (36) ആണ് അറസ്റ്റിലായത്. സി.പി.എം പ്രവര്‍ത്തകനായ നെല്ലിശേരി രാഗേഷിനാണു മര്‍ദനമേറ്റത്.
തൃക്കൂര് സ്വദേശി ആല്‍ബര്‍ട്ടിനെ ആശുപത്രിയില്‍ കൊണ്ടുപോയി തിരിച്ചുവരികയായിരുന്നു രാകേഷ്. അത്താണിയില്‍വെച്ച് ഹര്‍ത്താല്‍ അനുകൂലികളുടെ പ്രകടനം കണ്ട് റോഡരികില്‍ ഓട്ടോ നിര്‍ത്തിയിടുകയായിരുന്നു. എന്നാല്‍ പ്രകടനത്തിലുണ്ടായിരുന്ന ചിലര്‍ പ്രകോപിതരായി രാകേഷിനെ ആക്രമിക്കുകയായിരുന്നു. സമീപത്തെ വീട്ടിലേയ്ക്കു ഓടികയറിയ രാകേഷിനെ പിന്തുടര്ന്നു മര്‍ദിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ 16 പേരുടെ പേരില്‍ പൊലിസ് കേസെടുത്തിട്ടുണ്ട്. രാജേഷിനെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."