തെരുവ് നായയുടെ ആക്രമണം: വൈദികനുള്‍പ്പെടെ മൂന്നു പേര്‍ക്കു പരുക്കേറ്റു
കുന്നംകുളം: ഗുഡ് ഷെപ്പേര്‍ഡ് ആശ്രമത്തില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ വൈദികനുള്‍പ്പെടെ മൂന്നു പേര്‍ക്കു പരുക്കേറ്റു.
ആശ്രമം സുപ്പീരിയര്‍ ഫാ. ജോസ് ചുങ്കന്‍, അടുപ്പുട്ടി സ്വദേശികളും ആശ്രമത്തിലെ ജീവനക്കാരുമായ മേഴ്സി ജോണ്സണ്, ലീന ബാബു എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്.
ഇന്നലെ രാവിലെ 9.15 ഓടെയായിരുന്നു നായയുടെ ആക്രമണം. ആശ്രമത്തില്‍ നിന്നു ഗുഡ് ഷെപ്പേര്‍ഡ് സ്കൂളിലേക്ക് വരുന്നതിനിടെയാണ് വൈദികനെ നായ അക്രമിച്ചത്. കുരച്ചു കൊണ്ടു ഓടിയെത്തിയ നായ കാല്‍മുട്ടിനു മുകളില്‍ മസില് ഭാഗത്ത് കടിക്കുകയായിരുന്നു. തുടര്‍ന്നാണ് ആശ്രമവളപ്പില്‍ ജോലി ചെയ്തിരുന്ന മേഴ്സിയെയും ലീനയെയും കടിച്ചത്. കടിയേറ്റവര്‍ക്കു കുന്നംകുളത്ത് പ്രാഥമിക ചികിത്സ നല്കിയ ശേഷം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മെഡിക്കല്‍ കോളജിലേക്കും മാറ്റി. മേഖലയില്‍ മറ്റു ചിലരെയും തെരുവ് നായ്ക്കള്‍ ആക്രമിച്ചതായി പറയുന്നുണ്ട്. അടുപ്പുട്ടിയിലും ഗുഡ് ഷെപ്പേര്‍ഡ് ആശ്രമ പരിസരത്തും തെരുവ് നായയുടെ ശല്യം രൂക്ഷമായിരിക്കുകയാണെന്ന് പരാതി ഉയര്‍ന്നിട്ടുണ്ടെങ്കിലും അധികാരികളുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ല. കുന്നംകുളം നഗരസഭയുടെ വിവിധ മേഖലകളിലും തെരുവ് നായ ശല്യം രൂക്ഷമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."