ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ടെര്‍മിനല്‍ വെറുതെയാവുന്നു
കുന്നംകുളം: 75 ലക്ഷം രൂപ ചിലവിട്ട് നിര്‍മാണം പൂര്‍ത്തിയാക്കിയ കേച്ചേരി ബസ് സ്റ്റാന്‍ഡ് ടെര്‍മിനല്‍ ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും അനാഥമായി തന്നെ.
50 ലക്ഷം രൂപ ചിലവില്‍ ടെര്‍മിനലും 25 ലക്ഷം രൂപക്ക് അനുബന്ധ റോഡുകളും നിര്‍മിച്ച് 2015 മാര്‍ച്ചില്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയായിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്. ഏതാണ്ട് പതിറ്റാണ്ടു കാലത്തെ ആലോചനയിലായിരുന്നു നിര്‍മാണം. ഗതാഗതകുരുക്കില്‍ വീര്‍പ്പുമുട്ടുന്ന കേച്ചേരി നഗരത്തിന് ആശ്വാസമാകുമെന്ന കാരണമായിരുന്നു ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തിന്റെ പ്രധാന ലക്ഷ്യം. നിര്‍മാണം പൂര്‍ത്തിയാക്കാനും തുറന്ന് പ്രവര്‍ത്തിപ്പിക്കാനുമായി നിരന്തര സമരം ചെയ്ത ഇടതുപക്ഷത്തിന് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷം ലഭിക്കാനും ഇതേ സ്റ്റാന്‍ഡ് കാരണമായി. എന്നാല്‍ സമരമുന്നണി അധികാരത്തിലെത്തിയപ്പോള്‍ ഇതു മറന്നു. കേച്ചേരി ജങ്ഷനില്‍ ബസ്സുകള്‍ നിര്‍ത്തിയിടുന്നതാണ് ഗതാഗതകുരുക്കിന് പ്രധാന കാരണമായി കണ്ടിരുന്നത്. തൃശൂര്‍ കുന്നംകുളം റൂട്ടിലോടുന്ന ബസുകള്‍ സ്റ്റാന്‍ഡില്‍ കയറി പോകണമെന്നതായിരുന്നു വ്യവസ്ഥ. ഇത് കണ്ട് ടെര്‍മിനലിലും പരിസരത്തുമായി മുറിയെടുത്ത് കച്ചവടം ആരംഭിച്ച വ്യാപാരികളും നിലവില്‍ ദുരിതത്തിലാണ്. സ്റ്റാന്‍ഡിലേക്ക് കയറുന്ന ഭാഗത്ത് വീതിയില്ലെന്നായിരുന്നു ബസുടമകളുടെ പരാതി. ഇത് സംബന്ധിച്ച് പലവട്ടം ചര്‍ച്ചയും നടത്തി.സര്‍വിസ് നടത്താത്ത ബസുകള്‍ സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യുന്നതല്ലാതെ കേച്ചേരിയില്‍ നിന്നും സര്‍വിസ് ആരംഭിക്കുന്ന ബസുകള്‍ പോലും സ്റ്റാന്‍ഡ് ഉപയോഗിക്കുന്നില്ല.നിര്‍മാണത്തിന്റെ ശാസ്ത്രീയത സംബന്ധിച്ച് ഭരണ പ്രതിപക്ഷങ്ങള്‍ക്ക് യാതൊരു എതിരഭിപ്രായവുമില്ല. ഇടതു ഭരണ സമിതി നിര്‍മാണം ആരംഭിച്ച പ്രവര്‍ത്തി യു.ഡി.എഫ് ആണ് പൂര്‍ത്തിയാക്കിയത്. സ്റ്റാന്‍ഡ് പ്രാവര്‍ത്തികമായാല്‍ അത് കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് ഗുണകരമാകുമെന്നതിനാലാണ് സ്റ്റാന്‍ഡ് തുറന്നു കൊടുക്കാത്തതെന്നാണ് മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സി.സി ശ്രീകുമാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."