സഞ്ജയ് ദത്ത് വീണ്ടും രാഷ്ട്രീയത്തിലേക്ക്, ബി.ജെ.പി സഖ്യകക്ഷിയില്‍ ചേരും; തെരഞ്ഞെടുപ്പിലും മല്‍സരിക്കും
മുംബൈ: നീണ്ട പത്തുവര്‍ഷത്തിന് ശേഷം നടന്‍ സഞ്ജയ് ദത്ത് വീണ്ടും രാഷ്ട്രീയത്തിലേക്ക്. ആദ്യ രാഷ്ട്രീയ ഗോഥ ഉത്തര്‍പ്രദേശിലായിരുന്നുവെങ്കില്‍ ഇക്കുറി മഹാരാഷ്ട്ര കേന്ദ്രീകരിച്ചാവും പ്രവര്‍ത്തിക്കുക. മഹാരാഷ്ട്രയിലെ ബി.ജെ.പിയുടെ സഖ്യകക്ഷിയായ രാഷ്ട്രീയ സമാജ് പക്ഷ് (ആര്‍.എസ്.പി) എന്ന പാര്‍ട്ടിയിലാണ് സഞ്ജയ് ദത്ത് അംഗമാവുക. ആര്‍.എസ്.പി സ്ഥാപക നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ മഹാദേവ് ജാങ്കറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ ധന്‍ഗര്‍ സമുദായത്തെ പ്രതിനിധീകരിക്കുന്ന പ്രാദേശിക പാര്‍ട്ടിയാണ് രാഷ്ട്രീയ സമാജ് പക്ഷ്. മഹാരാഷ്ട്ര നിയമസഭയില്‍ പാര്‍ട്ടിക്ക് രണ്ട് അംഗങ്ങളുണ്ട്.
സെപ്റ്റംബര്‍ 25ന് നടക്കുന്ന ചടങ്ങില്‍ സഞ്ജയ് ദത്ത് പാര്‍ട്ടി അംഗത്വമെടുക്കും. ദത്തിന്റെ സ്വാധീനം വഴി പാര്‍ട്ടിക്ക് കൂടുതല്‍ വേരോട്ടമുണ്ടാക്കാനും അതിലൂടെ തെരഞ്ഞെടുപ്പില്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുകയുമാണ് ആര്‍.എസ്.പി ലക്ഷ്യമിടുന്നത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ രാഷ്ട്രീയ സമാജ് പ്രകാശ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ ഏതെങ്കിലും സീറ്റിലൊന്നില്‍ സഞ്ജയ് ദത്തും മത്സരിച്ചേക്കും.
2009 ല്‍ സമാജ്‌വാദി പാര്‍ട്ടി ടിക്കറ്റില്‍ സഞ്ജയ് ദത്ത് ലഖ്‌നൗവില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ തയ്യാറെടുത്തിരുന്നു. എന്നാല്‍ അനധികൃതമായി ആയുധം കൈവശം വെച്ച കേസില്‍ കോടതി നടപടികളെ തുടര്‍ന്ന് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഞ്ജയ് ദത്ത് മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് പിന്നീട് ദത്ത് നിഷേധിക്കുകയായിരുന്നു.
സഞ്ജയ് ദത്തിന്റെ കുടുംബത്തിന് അടിമുടി കോണ്‍ഗ്രസ് പാരമ്പര്യമാണുള്ളത്. മുംബൈ വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് അഞ്ച് തവണ തിരഞ്ഞെടുക്കപ്പെട്ട സഞ്ജയ് ദത്തിന്റെ പിതാവ് സുനില്‍ ദത്ത് ഒന്നാം യു.പി.എ സര്‍ക്കാരില്‍ യുവജന ക്ഷേമ, കായികമന്ത്രിയായിരുന്നു. സഞ്ജയ് ദത്തിന്റെ സഹോദരി പ്രിയാ ദത്ത് മുംബൈയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിയായിട്ടുമുണ്ട്.
Actor Sanjay Dutt Set to Join Rashtriya Samaj Paksha
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."