HOME
DETAILS
MAL
ശബരിമലയില്‍ ആദിവാസികളെ പൂജാരിയായി നിയമിക്കണം
backup
October 21 2018 | 05:10 AM
അരീക്കോട്: ശബരിമലയില്‍ ആദിവാസികളെ പൂജാരിയായി നിയമിക്കണമെന്ന് കേരളദളിത് സെക്കുലര്‍ ഫോറം (കെ.ഡി.എസ്.എഫ്) ഏറനാട് മണ്ഡലം കണ്വെന്ഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വ്രതം അനുഷ്ഠിക്കുന്ന വിശ്വാസികളായ എല്ലാവര്ക്കും ശബരിമല ദര്‍ശനം നടത്തുന്നതിന് സര്‍ക്കാര്‍ അവസരമുണ്ടാകാക്കികൊടുക്കണമെന്നുംശബരിമല ക്ഷേത്ര ജോലി നിയമങ്ങളിലും ക്ഷേത്ര പൂജാരി സ്ഥാനത്തേക്കും പട്ടികജാതിവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരെ നിയമിക്കണമെന്നും കണ്വെന്ഷന് ആവശ്യയപ്പെട്ടു. ജില്ലാപ്രസിഡന്റ് എന്‍.എം രാജന് ഉദ്ഘടനം ചെയ്തു. ജനറല്‍ സെക്രട്ടറി കുഞ്ഞുണ്ണി ആനക്കയം, ട്രഷറര്‍ ഉണ്ണി തിരൂര്‍, ജില്ലാ ഓര്‍ഗനൈസര്‍ മണി പത്തൂര്‍, വാസു ഊര്‍ങ്ങാട്ടിരി,നാഗന് അരീക്കോട്, ചന്ദ്രന് എടവണ്ണ, ചിന്നന് കിഴിശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."