രൂപയുടെ വില 58 പൈസ ഇടിഞ്ഞു, 2019 ലെ ഏറ്റവും വലിയ താഴ്ചയില്‍
ന്യൂഡല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയി നേരിടുന്ന ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് തിരിച്ചടി നല്കി രൂപയുടെ വിലയിടിവും. ഇന്ന് യു.എസ് ഡോളറിനെതിരെ 58 പൈസയുടെ ഇടിവാണ് രൂപ രേഖപ്പെടുത്തിയത്. ഇതോടെ 2019 ലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് രൂപ കൂപ്പുകുത്തി. ഇപ്പോള്‍ ഡോളറിനെതിരെ 72.23 ആണ് രൂപയുടെ മൂല്യം.
സര്‍ക്കാര്‍ ഉത്തേജന പരിപാടി അവതരിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര ഇക്വുറ്റി മാര്‍ക്കറ്റ് ലാഭത്തോടെ പോവുന്നുണ്ടെങ്കിലും അന്താരാഷ്ട്ര വിപണിയില്‍ മെല്ലെപ്പോക്ക് തുടരുകയാണ്. യു.എസ് വ്യാപാര യുദ്ധമടക്കമുള്ള മറ്റു ഘടകങ്ങളും ഇതിനു കാരണമായി.
യു.എസും ചൈനയും തമ്മില്‍ കടുത്ത വ്യാപാര യുദ്ധമാണ് ഇപ്പോള്‍ നടക്കുന്നത്. 550 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ചൈനീസ് ഉല്പന്നങ്ങള്ക്കു മേല്‍ യു.എസ് തീരുവ ഉയര്‍ത്തിയതിനു പിന്നാലെ, 75 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഉല്പന്നങ്ങള്ക്കു മേല്‍ ചൈനയുടെ താരിഫ് ഏര്‍പ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."