റോഡില്‍ നിയമം ലംഘിക്കുന്നവര്‍ ഇനി വലിയ വില നല്‍കേണ്ടി വരും
തിരുവനന്തപുരം: റോഡില്‍ നിയമലംഘനം നടത്തുന്നവര്‍ക്ക് കനത്ത പിഴ ഈടാക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്ത പുതിയ മോട്ടോര്‍ വാഹന നിയമം അടുത്ത മാസം സെപ്റ്റംബര്‍ മുതല്‍ നിലവില്‍ വരും. പുതിയ നിയമത്തിലൂടെ ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് വന്‍ തുകയാണ് പിഴയായി അടക്കേണ്ടി വരുക. ലൈസന്‍സിനും രജിസ്‌ട്രേഷനും ഇനി മുതല്‍ ആധാര്‍ നിര്‍ബന്ധമാവും. അപകടത്തില്‍ പറ്റിയവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് നിയമ പരിരക്ഷയടക്കം വലിയ മാറ്റങ്ങളാണ് പുതിയ നിയമത്തില്‍ ഉള്ളത് .ഓഗസ്റ്റില്‍ നിയമം ലംഘിക്കുന്നതിനുള്ള പിഴ സെപറ്റംബറില്‍ അടക്കുന്നവര്‍ക്കും പുതുക്കിയ പിഴ അടക്കേണ്ടി വരും
റോഡു നിര്‍മാണത്തിലെ അപാകത മൂലം ഉണ്ടാവുന്ന അപകടങ്ങള്‍ക്ക് കരാറുകാരും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പിഴയടക്കേണ്ടിവരും. കാലാവധി പൂര്‍ത്തിയാക്കിയ ലൈസല്‍സ് പുതുക്കാനുള്ള കാലാവധി ഒരു മാസത്തില്‍ നിന്നും ഒരു വര്‍ഷമാക്കി മാറ്റിയിട്ടുണ്ട്. പുതിയ ഭേദഗതികള്‍ അപകടം ഗണ്യമായി കുറവ് വരുത്തുമെന്നാണ് പ്രതീക്ഷ.
പുതിയ നിരക്ക്
- ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ 5000 രൂപ പിഴ
- വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ 5000 രൂപ പിഴ
- അമിത വേഗത 1000 രൂപ
- മദ്യപിച്ച് വാഹനമോടിച്ചാല്‍ 10,000 രൂപ
- സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിച്ചാല്‍ 1000 രൂപ
- ഇരുചക്ര വാഹനങ്ങളില്‍ 3 ആളുകള്‍ കയറ്റിയാല്‍ 2000 രൂപ 3 മാസത്തേക്ക് ലൈസന്‍സ് റദ്ദ് ചെയ്യല്‍
- ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ചാല്‍ 1000 രൂപ പിഴ 3 മാസത്തേക്ക് ലൈസന്‍സ റദ്ദ് ചെയ്യല്‍
- 18 വയസിന് താഴെയുള്ളവര്‍ക്ക് വാഹനം ഓടിച്ചാല്‍ വാഹന ഉടമക്ക്/ രക്ഷിതാവിന് 25,000 രൂപ പിഴയും 3 വര്‍ഷം തടവും
- അപകടകരമായി വാഹനമോടിച്ചാല്‍ 5000 പിഴ
- ഇന്‍ഷൂറന്‍സ് അടക്കാതെ വാഹനമോടിച്ചാല്‍ 2000രൂപ പിഴ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."