കൊണ്ടോട്ടി-എടവണ്ണപ്പാറ റോഡിന് ശാപമോക്ഷമാകുന്നു
കൊണ്ടോട്ടി: തകര്‍ന്നടിഞ്ഞ കൊണ്ടോട്ടി-എടവണ്ണപ്പാറ റോഡ് പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് തുടക്കമാകുന്നു. രണ്ട് കോടി 24 ലക്ഷം രൂപയുടെ പ്രത്യേക ഫണ്ട് അനുവദിച്ചാണ് പ്രവര്‍ത്തികള്‍ ആരംഭിക്കുന്നത്. ഇതിനുള്ള ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി. മലബാര്‍ പ്ലസ് ഗ്രൂപ്പാണ് കരാര്‍ ഏറ്റെടുത്തു നടത്തുക. ഈ മാസം തന്നെ പ്രവൃത്തികള്‍ ആരംഭിക്കും. കൊണ്ടോട്ടി, പാണ്ടിക്കാട് മുതല്‍ എടവണ്ണപ്പാറ വരെയാണ് നവീകരിക്കുന്നത്.
റോഡ് റബറൈസ്ഡ് ചെയ്ത് നവീകരിക്കുന്നതോടൊപ്പം, അരിക് കെട്ടല്‍, ഡ്രൈനേജ് നിര്‍മാണം തുടങ്ങിയവയും പൂര്‍ത്തിയാക്കും.
നവീകരണ പ്രവൃത്തികള്‍ എളുപ്പത്തില്‍ കുറ്റമറ്റ രീതിയില്‍ നടത്താന്‍ എം.എല്‍.എ ടി.വി ഇബ്രാഹീം നിര്‍ദേശം നല്‍കി. കൊണ്ടോട്ടി-എടവണ്ണപ്പാറ റോഡ് പൂര്‍ണമായും തകര്‍ന്നിട്ട് വര്‍ഷങ്ങളായി. ചീക്കോട് കുടിവെള്ള പദ്ധതിക്കായി റോഡിന്റെ ഇരുവശങ്ങള്‍ വെട്ടിപ്പൊളിച്ചതും റോഡില്‍ ടാറിങ് നടത്താത്തതുമായിരുന്നു പ്രധാന കാരണം.
റോഡില്‍ മിക്കയിടത്തും വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്. ഇതുവഴി പോകുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതും യാത്രക്കാരന് പരുക്കേല്‍ക്കുന്നതും സാധാരണയാണ്.
റോഡില്‍ അപക്കടക്കുഴികളാണ് പലയിടങ്ങളിലും. ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവാണ്. പാതയിലൂടെയുള്ള സര്‍വിസ് നിര്‍ത്താനുളള തീരുമാനത്തിലായിരുന്നു ബസ് നടത്തിപ്പുകാര്‍. കോഴിക്കോട് മെഡിക്കല്‍ കോളജ്, കരിപ്പൂര്‍ വിമാനത്താവളം എന്നിവടങ്ങളിലേക്ക് പോകുന്ന വാഹനങ്ങളടക്കം നിരവിധ വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
റോഡിന്റെ തകര്‍ച്ച കാരണം സമയത്തിന് നിശ്ചിത സ്ഥലത്തെത്താന്‍ കഴിയാത്ത അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."