നേതാക്കള്‍ സ്റ്റേജില്‍നിന്ന് ബൂത്തിലേക്കിറങ്ങണം: മുല്ലപ്പള്ളി
മഞ്ചേരി: ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നേതാക്കള്‍ സ്റ്റേജില്‍ നിന്ന് ബൂത്തിലേക്ക് ഇറങ്ങണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മഞ്ചേരിയില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോദി അധികാരത്തിലേറുന്നതിന് കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും തണുപ്പന്‍ പ്രതികരണവും ജനങ്ങളില്‍ നിന്നുള്ള അകല്‍ച്ചയും കാരണമായിട്ടുണ്ടെന്ന തരത്തിലായിരുന്നു കെ.പി.സി.സി പ്രസിഡന്റിന്റെ സംസാരം. ഡി.സി.സി ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍, കെ.പി.സി.സി, ഡി.സി.സി അംഗങ്ങള്‍, പോഷക സംഘടനകളുടെ ജില്ലാ പ്രസിഡന്റുമാര്‍ തുടങ്ങിയ നാന്നൂറോളം പേരെ പങ്കെടുപ്പിച്ച് അടച്ചിട്ട മുറിയില്‍ വളരെ രഹസ്യമായി സംഘടിപ്പിച്ച നേതൃസംഗമത്തിലാണ് നേതൃത്വത്തിന്റെ പിടിപ്പുകേടിനെതിരെ മുല്ലപ്പള്ളി പ്രതികരിച്ചത്. എന്റെ ബൂത്ത് എന്റെ അഭിമാനം എന്നതാവണം കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും മുദ്രാവാക്യം. ഇതിന്റെ ഭാഗമായി എ.കെ ആന്റണിയും താനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്വന്തം ബൂത്തില്‍ ഇറങ്ങി പ്രവര്‍ത്തനം നടത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു. സംഘടനാ യോഗങ്ങളില്‍ പങ്കെടുക്കാത്ത നേതാക്കള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് വ്യക്തമാക്കി.
എ.പി അനില്‍കുമാര്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, കൊടുക്കുന്നില്‍ സുരേഷ്, ആര്യടന്‍ മുഹമ്മദ്, വി.എ കരീം, ഇ.മുഹമ്മദ്കുഞ്ഞി, യു.അബൂബക്കര്‍, യു.കെ ഭാസി, സി.ഹരിദാസ്, മംഗലം ഗോപിനാഥ്, ഫാത്തിമാ റോഷ്‌ന, ആര്യാടന്‍ ഷൗക്കത്ത്, വി.എസ് ജോയ്, എം.ഹരിപ്രിയ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."