കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ പാലക്കാടിന് ഇല്ലാതായത് 20,000 ഹെക്ടര്‍ നെല്‍പാടം
പാലക്കാട്: പാലക്കാടിന് നഷ്ടമായത് 20,000 ഹെക്ടര്‍ നെല്‍പാടങ്ങള്‍. 2011-12 ല്‍ 94,350 ഹെക്ടറുണ്ടമായിരുന്ന പാലക്കാട്ടെ നെല്‍പ്പാടങ്ങളില്‍ ഇനി അവശേഷിക്കുന്നത് 75,000 ഹെക്ടര്‍.
ഹരിത വിപ്ലവത്തിന്റെ കാലമായ എഴുപതുകളില്‍ രണ്ടണ്ട് ലക്ഷം ഹെക്ടറിലധികമുണ്ടായിരുന്ന പാലക്കാട്ടെ നെല്‍പ്പാടങ്ങള്‍ 30 വര്‍ഷം കൊണ്ടണ്ട് ഒരു ലക്ഷം ഹെക്ടറായി കുറഞ്ഞു.
1974-75ല്‍ സംസ്ഥാനത്താകെ 8.81 ലക്ഷം ഹെക്ടറില്‍ നെല്‍കൃഷിയുണ്ടണ്ടായിരുന്നതില്‍ നാലിലൊന്ന് പാലക്കാട്ടായിരുന്നു. 15 വര്‍ഷം കൊണ്ടണ്ട് അതില്‍ 24.4 ശതമാനം കൂടി നഷ്ടമായി. 2006, 07 സാമ്പത്തിക വര്‍ഷം പാലക്കാട്ടെ നെല്‍കൃഷിയുടെ വിസ്തൃതിയില്‍ 4,332 ഹെക്ടറിന്റെ വര്‍ധനയുണ്ടണ്ടായി.
ജില്ലാ കൃഷി ഓഫിസില്‍ സൂക്ഷിച്ചിട്ടുള്ള കണക്കനുസരിച്ച് 2011-12ല്‍ ജില്ലയില്‍ 94,350 ഹെക്ടറിലായിരുന്നു നെല്‍കൃഷി. 2012-13ല്‍ ഇത് 93,550 ആയി കുറഞ്ഞു. തൊട്ടടുത്ത വര്‍ഷമായ 2013-14ല്‍ 92,350 ഹെക്ടറായി കുറഞ്ഞു. അടുത്ത വര്‍ഷം പതിനായിരം ഹെക്ടറോളം കുറഞ്ഞു.
നെല്‍വയല്‍ - തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് അനുകൂലമായ ഇളവുകള്‍ കൊണ്ടണ്ടുവരികയും സംരക്ഷണ, മേല്‍നോട്ട നടപടികള്‍ ദുര്‍ബലമാക്കുകയും ചെയ്തതോടെ വയലുകള്‍ അതിവേഗം അപ്രത്യക്ഷമായി.
സംസ്ഥാനത്താകെ ഒരു ലക്ഷം ഹെക്ടറില്‍കൂടി നെല്‍കൃഷി വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ടണ്ട്.
നെല്‍കൃഷി ജീവിതത്തോടും സംസ്‌കാരത്തോടും ഇഴുകിച്ചേര്‍ന്ന പാലക്കാട്ടെ കര്‍ഷകര്‍ പ്രതീക്ഷയോടെയാണ് പുതിയ സര്‍ക്കാരിന്റെ തുടര്‍നടപടികള്‍ക്കായി കാത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."