HOME
DETAILS

പഞ്ചനക്ഷത്ര ഹോട്ടലില്‍ ഓര്‍ഡര്‍ ചെയ്ത വിഭവത്തില്‍ നിന്നും ബോളിവുഡ് താരത്തിന് ലഭിച്ചത് ജീവനുള്ള പുഴുക്കള്‍; ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് സിനിമാതാരം മീര ചോപ്ര

  
backup
August 26 2019 | 13:08 PM

maggots-found-from-five-star-hotels-food

ഗുജറാത്ത്: പഞ്ചനക്ഷത്ര ഹോട്ടലില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ നിന്നും ജീവനുള്ള പുഴുക്കള്‍ ഇഴയുന്ന ദൃശ്യം പങ്കുവച്ച് സിനിമാതാരം. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ പ്രിയങ്കാ ചോപ്രയുടെ ബന്ധുവും സിനിമാതാരവുമായ മീര ചോപ്രയാണ് തനിക്കുണ്ടായ ദുരനുഭവം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ദൃശ്യത്തില്‍ ഇവര്‍ക്കു ലഭിച്ച വിഭവത്തില്‍ നിന്നും ചെറിയ പുഴുക്കള്‍ ഇഴഞ്ഞുനീങ്ങുന്നത് വ്യക്തമായി കാണുന്നുണ്ട്.

https://www.instagram.com/p/B1f0vC3nYWZ/?utm_source=ig_web_copy_link

അഹമ്മദാബാദിലെ ഡബ്ള്‍ ട്രീ ബൈ ഹില്‍ട്ടണ്‍ എന്ന ഹോട്ടലിലാണ് സംഭവമെന്ന് മീര ദൃശ്യത്തില്‍ പറയുന്നുണ്ട്. ഭക്ഷണത്തിന് വന്‍തുക ചിലവാക്കി പുഴുവിനെ കഴിക്കേണ്ട അവസ്ഥയാണ് വന്നിരിക്കുന്നതെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ എത്രയുംപെട്ടെന്ന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഭക്ഷ്യസുരക്ഷാ നിയമങ്ങളൊക്കെ ഇപ്പോള്‍ എവിടെയാണെന്ന് ചോദിച്ചുകൊണ്ടാണ് അവര്‍ ദൃശ്യം പങ്കുവച്ചിരിക്കുന്നത്.

നേരത്തേ ഇത്തരം ലക്ഷ്വറി ഹോട്ടലുകളില്‍ അമിത ചാര്‍ജ്ജ് ഈടാക്കുന്നത് സംബന്ധിച്ച് സിനിമാതാരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് ഭക്ഷണത്തിന്റെ ഗുണനിലവാരം വ്യക്തമാക്കിക്കൊണ്ട് മീര രംഗത്ത് വന്നിരിക്കുന്നത്. മുംബൈയിലെ ഫോര്‍ സീസണ്‍ ഹോട്ടലില്‍ രണ്ട് പുഴുങ്ങിയ മുട്ടയ്ക്ക് 1700 രൂപ ഈടാക്കിയതും ചണ്ഡീഗഢിലെ ജെ.ഡബ്ല്യു.യു മാരിയറ്റ് ഹോട്ടലില്‍ നടന്‍ രാഹുല്‍ ബോസിനോട് രണ്ടു വാഴപ്പഴത്തിന് 400 രൂപ ഈടാക്കിയതും വാര്‍ത്തയായിരുന്നു.

സംഭവം വിവാദമായതിനെ തുടര്‍ന്ന് ഈസ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയിരുന്നു. പുതിയ പരാതിയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  2 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  2 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  2 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  2 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  2 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago