HOME
DETAILS
MAL
ബോര്‍ഡുകള്‍ തുണിയിലാക്കാന് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം
backup
October 21 2018 | 05:10 AM
നീലേശ്വരം: നഗരസഭയില്‍ ഫ്ഌക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് തുണിയിലായിരിക്കണമെന്ന് കൗണ്‍സില്‍ യോഗം. തുണിയില്‍ ഫഌക്സുകള്‍ പണിയുന്നവര്‍ക്ക് നികുതി ഇളവുനല്കാമെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ആശ്രയ പദ്ധതിയില്‍ വീട് റിപ്പയറിന് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്ന് കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ ഉന്നയിച്ചു. മരണപ്പെട്ടവരുടെ ആശ്രിതരും ആനുകൂല്യം പറ്റുന്നുണ്ടെന്ന് ഇവര്‍ പറഞ്ഞു. ഇതിനു മറുപടിയായി ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി. രാധ കുടുംബശ്രീ തരുന്ന ലിസ്റ്റാണ് അംഗീകരിച്ചതെന്ന് പറഞ്ഞു.
മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്ഷിക സന്ദേശമുയര്‍ത്തി നീലേശ്വരം നഗരസഭയില്‍ ഗാന്ധിജിയുടെ കര്‍മ്മങ്ങളുമായി ബന്ധപ്പെട്ട് 'മഹാത്മജി അറിയുക'എന്ന മുദ്രാവാക്യമുയര്‍ത്തി വിവിധയിടങ്ങളില്‍ 150 പരിപാടികള്‍ നഗരസഭ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."