ഹാജിമാര്‍ക്കുംസന്നദ്ധ സേവകര്‍ക്കും സ്വീകരണം നല്‍കി
ദമാം: വിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചെത്തിയ ഹാജിമാര്‍ക്കും സേവന നിരതരായ വിഖായ വളണ്ടിയര്‍മാര്‍ക്കും ദമാം എസ.്ഐ.സി സ്വീകരണം നല്‍കി. സമസ്ത ഇസ്ലാമിക് സെന്റര്‍ സഊദി നാഷണല്‍ വര്‍ക്കിംഗ് സെക്രട്ടറി അബൂ ജിര്‍ഫാസ് മൗലവി അറക്കല്‍ ഉദ്ഘാടനം ചെയ്തു.
സുലൈമാന്‍ ഫൈസി വാളാട്, സവാദ് ഫൈസി വര്‍ക്കല, സഖരിയാ ഫൈസി പന്തല്ലൂര്‍, സ്വാബിര്‍ ഖാസിമി, അബ്ദുല്‍ ഹമീദ് ഓണംപള്ളി, ജീപാസ് അന്‍വര്‍, അമീര്‍ഹാജി മണ്ണാര്‍കാട് ഉവൈസ് എറണാകുളം എന്നിവരും, വിഖായ വളണ്ടയര്‍മാരെ പ്രതിനിധീകരിച്ച് മുഹമ്മദ് വയനാട്, ശംനാദ് ചെളിങ്ങാട്, സുബൈര്‍ അന്‍വരി എന്നിവരും സംബന്ധിച്ചു. പ്രളയബാധിതരുടെ പുനരധിവാസം ലക്ഷ്യമിട്ട് എസ്.ഐ.സി ദമാം സെന്‍ട്രല്‍ കമ്മിറ്റി സമാഹരിക്കുന്ന ദുരിതാശ്വാസ ഫണ്ടിലേക്ക് ഹാജിമാരുടെ സംഭാവന അന്‍സാരി ഹാജി വര്‍ക്കലയില്‍ നിന്ന് സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ മനാഫ് ഏറ്റുവാങ്ങി.
ഹാജിമാര്‍ക്കായി നടത്തിയ പ്രശ്‌നോത്തരി മത്സര വിജയികള്‍ക്കുള്ള സമ്മാന ദാനം ജീപാസ് അന്‍വര്‍ ഹാജി, സഖരിയാ ഫൈസി എന്നിവര്‍ ചേര്‍ന്നു നിര്‍വ്വഹിച്ചു. ഇബ്രാഹിം ഓമശ്ശേരി കാദര്‍ വാണിയമ്പലം ഹമീദ് വടകര, അശ്‌റഫ് അശ്റഫി, നൂറുദ്ധീന്‍ തിരൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."