HOME
DETAILS

റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനശേഖരത്തില്‍ നിന്ന് 1.76 ലക്ഷം കോടി രൂപ സര്‍ക്കാരിന് നല്‍കും

  
backup
August 26 2019 | 16:08 PM

rbi-board-approves-transfer-of-1-76-lakh-cr-to-government

 


ന്യൂഡല്‍ഹി: കരുതല്‍പണമായി സൂക്ഷിച്ചുവച്ച (സര്‍പ്ലസ് മണി) പണത്തില്‍ നിന്ന് 1.76 ലക്ഷം രൂപ റിസര്‍വ് ബാങ്ക് കേന്ദ്രസര്‍ക്കാരിന് നല്‍കും. കരുതല്‍ ധനം പങ്കിടുന്നത് സംബന്ധിച്ച ബിമല്‍ ജലന്‍ സമിതിയുടെ ശുപാര്‍ശ റിസര്‍വ് ബാങ്ക് അംഗീകരിക്കുകയായിരുന്നു. ഡയറക്ടര്‍ ബോര്‍ഡ് കേന്ദ്രസര്‍ക്കാരിന് 1,76,051 കോടി രൂപ നല്‍കാന്‍ തീരുമാനിച്ചുവെന്ന് റിസര്‍വ് ബാങ്ക് പ്രസ്താവനയില്‍ അറിയിച്ചു. ഇവ ഘട്ടംഘട്ടമായിട്ടായിരിക്കും കൈമാറുക. റിസര്‍വ് ബാങ്കിന്റെ 2018-19 കാലയളവിലെ കരുതല്‍ ധനശേഖരമായി 1,23,414 കോടി രൂപയും പരിഷ്‌കരിച്ച ഇക്കണോമിക് കാപ്പിറ്റല്‍ ഫ്രെയിംവര്‍ക്ക് (ഇ.സി.എഫ്) പ്രകാരം 52,637 കോടി രൂപയും കൈമാറാനാണ് തീരുമാനം.
രാജ്യത്തെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമായി തുടരുകയും വിപണിയിലെ മാന്ദ്യം കാരണം തൊഴിലില്ലായ്മ പെരുകിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ്, സര്‍ക്കാരിന് ആശ്വാസമായി റിസര്‍വ് ബാങ്കിന്റെ സുപ്രധാന തീരുമാനം. അടുത്ത മാര്‍ച്ചിനുള്ളില്‍ കേന്ദ്രസര്‍ക്കാരിന് ബജറ്റില്‍ പ്രതീക്ഷിച്ചിരുന്നതിലും 64 ശതമാനം അധികം തുക ഇതുവഴി റിസര്‍വ് ബാങ്കില്‍ നിന്ന് ലഭിക്കും.
റിസര്‍വ് ബാങ്ക് കരുതല്‍പണമായി സൂക്ഷിച്ചുവച്ച 9.6 ലക്ഷം കോടിയില്‍ 3.6 ലക്ഷം കോടി രൂപയിലായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ കണ്ണ്. കരുതല്‍ ധനം എടുത്ത് ചെലവഴിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം എതിര്‍ത്തത് റിസര്‍വ് ബാങ്കും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടലിനിടയാക്കിയിരുന്നു. ഏറ്റുമുട്ടല്‍ തണുപ്പിക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം പരിശോധിക്കാനായി മുന്‍ ഗവര്‍ണര്‍ ബിമല്‍ ജലന്റെ നേതൃത്വത്തില്‍ ആറംഗസമിതിയെ നിയോഗിച്ചത്. കരുതല്‍ പണം സര്‍ക്കാര്‍ ഉപയോഗിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളാണ് സമിതി പരിശോധിച്ചത്. തെരഞ്ഞെടുപ്പ് പ്രമാണിച്ച് കരുതല്‍പണമെടുത്ത് ധൃതിപ്പെട്ട് ജനകീയപദ്ധതികള്‍ നടപ്പാക്കാനായിരുന്നു മോദി സര്‍ക്കാരിന്റെ നീക്കം. കരുതല്‍ പണം റിസര്‍വ് ബാങ്കുമായി ഒരുമിച്ച് കൈകാര്യം ചെയ്യാനുളള പദ്ധതിയായിരുന്നു ധനകാര്യ മന്ത്രാലയം മുന്നോട്ടുവച്ചിരുന്നത്. എന്നാല്‍, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പൂര്‍ണമായി തകര്‍ക്കുന്ന നീക്കമാവും ഇതെന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ ആശയം അന്നത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേല്‍ തടഞ്ഞത്. സംഭവം ദിവസങ്ങളോളം സര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിവച്ചിരുന്നു. ഏറ്റുമുട്ടലിനെത്തുടര്‍ന്ന് റിസര്‍വ് ബാങ്കില്‍ നിന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാജിവയ്ക്കുകയുമുണ്ടായി. ഊര്‍ജ്ജിത് പട്ടേല്‍ റിസര്‍വ് ബാങ്കിന്റെ പടിയിറങ്ങാനുള്ള കാരണങ്ങളിലൊന്നും ഇതേചൊല്ലിയുള്ള അഭിപ്രായ വ്യത്യാസമായിരുന്നു.
റിസര്‍വ് ബാങ്കിന് ഇത്രയും കരുതല്‍പണത്തിന്റെ ആവശ്യമില്ലെന്നും അതില്‍നിന്ന് 3.6 ലക്ഷം കോടി തങ്ങള്‍ക്ക് നല്‍കണമെന്നുമയിരുന്നു ധനമന്ത്രാലയത്തിന്റെ ആവശ്യം. 2017ല്‍ 50,000 കോടി രൂപ സര്‍ക്കാരിന് റിസര്‍വ് ബാങ്ക് നല്‍കിയിരുന്നു. 2016ല്‍ 30,659 കോടി രൂപയും നല്‍കി. എന്നാല്‍ ഇത്തരത്തില്‍ തുക കൈമാറുന്നത് വലിയ സാമ്പത്തികദുരന്തമായി മാറുമെന്നും അര്‍ജന്റീനയിലെ കേന്ദ്രബാങ്ക് കരുതല്‍തുകയില്‍ നിന്നു 600 കോടി ഡോളര്‍ സര്‍ക്കാരിന് നല്‍കിയതോടെ നേരിട്ട കനത്ത സാമ്പത്തിക തകര്‍ച്ച ഉദാഹരിച്ചുമായിരുന്നു ധനമന്ത്രാലയത്തിന്റെ ആവശ്യം റിസര്‍വ് ബാങ്ക് തള്ളിയത്.


കരുതല്‍ പണം
അടിയന്തര സാമ്പത്തികപ്രതിസന്ധികള്‍ നേരിടാനാണ് രാജ്യത്തെ സാമ്പത്തികകാര്യങ്ങള്‍ നിയന്ത്രിക്കുന്ന പരമോന്നത സംവിധാനമായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കരുതല്‍ ധനം സൂക്ഷിയ്ക്കുന്നത്. ഇന്ത്യയിലെ പൊതുമേഖലാ, സ്വകാര്യ ബാങ്കുകളുടെ കേന്ദ്രബാങ്കായ റിസര്‍വ് ബാങ്കിന്റെ കരുതല്‍പണം ഇന്ത്യന്‍ വിപണി പിടിച്ചുനിര്‍ത്തുന്നതിനു വേണ്ടിയാണ് ഉപയോഗിക്കാറുള്ളത്. അച്ചടിക്കുന്ന നോട്ടുകളില്‍ നിശ്ചിതതുക കരുതലായി ശേഖരിച്ചാണ് റിസര്‍വ് ബാങ്ക് വിപണി നിയന്ത്രിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ ഈ നടപടിയാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ സന്തുലനപ്പെടുത്തുന്നത്.


RBI board approves transfer of ?1.76 lakh cr. to government



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  12 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  12 days ago
No Image

മഹാരാഷ്ട്ര, ഹരിയാന  തെരഞ്ഞെടുപ്പ് പരാജയം; സമ്പൂര്‍ണ്ണ പുനസംഘടനക്ക് ഒരുങ്ങി കോണ്‍ഗ്രസ്

National
  •  12 days ago
No Image

രാത്രി ബസ് ഇറങ്ങി വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമം ബിഹാര്‍ സ്വദേശി പിടിയില്‍

crime
  •  12 days ago
No Image

നാല് വയസുകാരനെ കൂടെയിരുത്തി 14 കാരൻ കാർ നിരത്തിലിറക്കി; മാതാപിതാക്കൾക്കെതിരെ കേസ്

Kerala
  •  12 days ago
No Image

ചാംപ്യന്‍സ് ട്രോഫി വേദിയില്‍ അനിശ്ചിതത്വം തുടരുന്നു; ഇന്ന് ചേര്‍ന്ന ഐസിസി യോഗത്തില്‍ തീരുമാനമായില്ല

Cricket
  •  12 days ago
No Image

ദുബൈയിൽ പാർക്കിങ് നിരക്കിൽ വർധന; പൊതുസ്‌ഥലങ്ങളിൽ നാല് ദിർഹം, പ്രീമിയം ആറ് ദിർഹം, പുതിയ നിരക്ക് മാർച്ച് അവസാനത്തോടെ പ്രാബല്യത്തിൽ

uae
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; അബൂദബി ന​ഗരത്തിൽ വാഹന നിരോധനം

uae
  •  12 days ago
No Image

കോഴിക്കോട്ടെ ലോഡ്ജില്‍ യുവതിയുടെ മരണം; പ്രതി കസ്റ്റഡിയില്‍, പിടികൂടിയത് ചെന്നൈയില്‍ നിന്ന് 

Kerala
  •  12 days ago