സഊദിയില്‍ ഖത്തര്‍ അനുഭാവം സൈബര്‍ കുറ്റകൃത്യത്തിന്റെ പരിധിയില്‍; അഞ്ച് വര്‍ഷം വരെ തടവ്
റിയാദ്: ഖത്തറുമായി നയതന്ത്രബന്ധം വിച്ഛേദിച്ച സാഹചര്യത്തില്‍ നാലാം ദിവസവും അയവില്ലാതെ സഊദി നിലപാട്. പല വിധേനയുള്ള അനുരഞ്ജന ചര്‍ച്ചകള്‍ നടക്കുമ്പോഴും നിലപാടുകള്‍ ഓരോ ദിനം കടുപ്പിക്കുന്ന നിലപാടിലാണ് സഊദി അറേബ്യ. ഖത്തറിനോട് അനുഭാവം പ്രകടിപ്പിക്കുകയും സഊദി അറേബ്യയും മറ്റു ഗള്‍ഫ് രാജ്യങ്ങളും ഖത്തറിനെതിരെ സ്വീകരിച്ച നിലപാടുകളില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും മുപ്പത് ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കുമെന്ന് സഊദി അഭിഭാഷകന്‍ മുശറഫ് അല്‍ഖശ്‌റമി അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ഖത്തര്‍ അനുഭാവം പ്രകടിപ്പിക്കുന്നതും സൈബര്‍ കുറ്റകൃത്യത്തിന്റെ പരിധിയിലാണ് വരിക. ഇത്തരക്കാര്‍ക്കും അഞ്ചു വര്‍ഷം വരെ തടവും മുപ്പതു ലക്ഷം റിയാല്‍ വരെ പിഴയും ചുമത്തുന്നതിന് നിയമത്തിലെ ആറാം വകുപ്പ് അനുശാസിക്കുന്നുണ്ട് അദ്ദേഹം പറഞ്ഞു.
ഇന്റര്‍നെറ്റിലോ കംപ്യൂട്ടറിലോ ഭീകരസംഘടനകള്‍ക്കു വേണ്ടി വെബ്‌സൈറ്റ് നിര്‍മിക്കുക, ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ലഭ്യമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ പ്രചരിപ്പിക്കുക, ദേശീയ സുരക്ഷയെയും ദേശീയ സമ്പദ്‌വ്യവസ്ഥയെയും ബാധിക്കുന്ന വിവരങ്ങള്‍ക്കായി അനധികൃതമായി വെബ്‌സൈറ്റുകളില്‍ പ്രവേശിക്കുക എന്നീ കുറ്റങ്ങള്‍ക്ക് പത്തു വര്‍ഷം വരെ തടവും 50 ലക്ഷം റിയാല്‍ വരെ പിഴയും ചുമത്തുന്നതിന് നിയമം അനുശാസിക്കുന്നതായും മുശറഫ് അല്‍ഖശ്‌റമി പറഞ്ഞു. നേരത്തെ യു.എ.ഇ ഖത്തര്‍ അനുകൂലികള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."