HOME
DETAILS

ശമ്പളം ലഭിച്ച തുക നിര്‍ധനര്‍ക്കു നല്‍കി ദാനധര്‍മ്മങ്ങളില്‍ 'റദ്ദുച്ച' മാതൃകയായി

  
backup
October 21 2018 | 05:10 AM

%e0%b4%b6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b3%e0%b4%82-%e0%b4%b2%e0%b4%ad%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%a4%e0%b5%81%e0%b4%95-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a7

പി.ബി അബ്ദുല്‍ റസാഖിന് മുന്നില്‍ എത്ര കനപ്പെട്ട പ്രശ്‌നങ്ങളുമായി ആളുകള്‍ ചെന്നാലും വന്നവര്‍ തിരികെ പോകുന്നത് അബ്ദുല്‍ റസാഖിന്റെ മുഖമുദ്രയായ നിറപുഞ്ചിരിയും കൊണ്ടായിരിക്കും. വിനയവും നിറപുഞ്ചിരിയും മുഖമുദ്രയാക്കിയ അബ്ദുല്‍ റസാഖ് ദാന ധര്‍മ്മങ്ങളിലും വ്യത്യസ്ത പ്രവര്‍ത്തനങ്ങളിലും മറ്റുള്ളവര്‍ക്ക് മാതൃകയായി. വലതുകൈകൊണ്ടു കൊടുത്തത് ഇടതുകൈ അറിയരുതെന്ന് മതം വിഭാവനം ചെയ്തത് അപ്പടി സ്വീകരിച്ചിരുന്ന വ്യക്തിത്വമായിരുന്നു അബ്ദുല്‍ റസാഖിന്റേത്. അദ്ദേഹത്തിന്റെ ചെലവില്‍ ഒട്ടനവധി അനാഥ പെണ്‍കുട്ടികള്‍ മംഗല്യവതികളാവുകയും സന്തോഷകരമായ കുടുംബ ജീവിതം നയിച്ചുവരുകയും ചെയ്യുന്നുണ്ട്. യു.ഡി.എഫ് ഭരണ കാലത്ത് പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്നതിനുവേണ്ടി അദ്ദേഹം രണ്ടേക്കര്‍ സ്ഥലം സര്‍ക്കാരിനു ദാനം നല്‍കിയിരുന്നു.
ജനമനസില്‍ കാസര്‍കോട്ടുകാരുടെ സ്വന്തം 'റദ്ദുച്ച'ക്ക് ഉണ്ടായിരുന്ന സ്ഥാനം വളരെ വലുതായിരുന്നു. എം.എല്‍.എയ്ക്കുള്ള ശമ്പളമടക്കം മുഴുവന്‍ ആനുകൂല്യങ്ങളും പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്ത പി.ബി അബ്ദുല്‍റസാഖ് മണ്ഡലത്തിലെ ജനങ്ങള്‍ക്ക് കാരുണ്യത്തിന്റെ കെടാവിളക്കായി മാറിയിരുന്നു. ഒരു മാസം 50,000ത്തോളം രൂപ ബാങ്ക് വഴി തന്നെ അശരണര്‍ക്കുള്ള ചികിത്സയ്ക്കായി വിതരണം ചെയ്തിരുന്നു.
എം.എല്‍.എയായി ഏഴുവര്‍ഷത്തിലധികം സേവനമനുഷ്ടിച്ച അദ്ദേഹം ഇതുവരെ ശമ്പള ഇനത്തിലോ മറ്റു ആനുകൂല്യമായോ ഒരു രൂപ പോലും വ്യക്തിപരമായി കൈപറ്റിയിട്ടില്ല. മണ്ഡലത്തിലെ പാവപ്പെട്ട രോഗികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി പോലെ എം.എല്‍.എയുടെ ദുരിതാശ്വാസ നിധിയുണ്ടാക്കിയാണ് സഹായം നല്‍കി വന്നിരുന്നത്. കാന്‍സര്‍ രോഗികള്‍, വൃക്ക രോഗികള്‍ ഉള്‍പെടെ മറ്റ് ഗുരുതരമായ അസുഖങ്ങള്‍ കാരണം കഷ്ടപ്പെടുന്നവര്‍ക്ക് വലിയ ആശ്വാസമായിരുന്നു അബ്ദുല്‍ റസാഖില്‍നിന്നു ലഭിച്ചുകൊണ്ടിരുന്ന സഹായം.
എം.എല്‍.എയുടെ വ്യക്തിപരമായ സഹായം നല്‍കുമ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്നതിനും അദ്ദേഹം ശ്രദ്ധ പുലര്‍ത്തിയിരുന്നു.
കഴിഞ്ഞ ആറിനു ചെര്‍ക്കള വാദി ത്വയിബയില്‍ ജില്ലാ വിഖായ അംഗങ്ങള്‍ക്ക് യൂനിഫോം നല്‍കി കൊണ്ട് അദ്ദേഹം യുവാക്കള്‍ സേവന സന്നദ്ധരാകേണ്ടതിന്റെ ആവശ്യകത ഊന്നി പറഞ്ഞിരുന്നു.
പ്രതിഫലം ഇച്ഛിക്കാതെയുള്ള സേവന പ്രവര്‍ത്തനങ്ങള്‍ക്കു ലഭിക്കുന്ന പ്രതിഫലം മഹത്തരമാണെന്ന് ഓര്‍മിപ്പിച്ച അദ്ദേഹം കഴിഞ്ഞ പ്രളയനാളുകളില്‍ വിഖായ കേരളത്തിനുനല്‍കിയ മാതൃകയെ അഭിനന്ദിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം പി.ബി അബ്ദു റസാഖ് എം.എല്‍.എയുടെ മരണാനന്തര ചടങ്ങുകള്‍ക്കെത്തിയ ജനസഞ്ചയത്തെ നിയന്ത്രിക്കാന്‍ അദ്ദേഹം നല്‍കിയ യൂനിഫോം ധരിച്ചാണ് 50ഓളം വിഖായ അംഗങ്ങള്‍ എത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് ഇന്ന് വിധിയെഴുത്ത്, ബൂത്തുകളില്‍ നീണ്ട നിര; പ്രതീക്ഷയോടെ മുന്നണികള്‍ 

Kerala
  •  24 days ago
No Image

ഹമാസ് നേതാക്കള്‍ ഖത്തര്‍ വിട്ടു; ദോഹയിലെ ഓഫിസ് അടച്ചുപൂട്ടില്ല

qatar
  •  24 days ago
No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  25 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  25 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  25 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  25 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  25 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  25 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  25 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  25 days ago