നാഷണല്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം; ബാറിന് പൂട്ടിട്ടു
തിരൂരങ്ങാടി: ചെമ്മാട്ട് വീണ്ടും പ്രവര്‍ത്തനമാരംഭിച്ച സമോറ ബാറിനുമുമ്പില്‍ നാഷണല്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ച് പൂട്ടിട്ടു. കോടതിയെ തെറ്റിധരിപ്പിച്ച് തുറന്ന് പ്രവര്‍ത്തിക്കുന്ന ബാറുകള്‍ക്കെതിരേ എന്‍.വൈ.എല്‍.നടത്തിയ സമരപ്രഖ്യാപനത്തിന്റെ ഭാഗമായാണു ചെമ്മാട് പരപ്പനങ്ങാടി റോഡിലുള്ള ബാറിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തുകയും ചങ്ങലയിട്ട് പൂട്ടുകയും ചെയ്തത്. വസ്തുത എന്‍.വൈ.എല്‍ ജില്ലാ കമ്മിറ്റി കണ്ടെത്തുകയും ഇക്കാര്യം അധികാരകളുടെ ശ്രദ്ധയില്‍പെടുത്തുകയും ചെയ്തിരുന്നു.
പ്രവര്‍ത്തനാനുമതി ലഭിക്കുന്നതിന്ന് വേണ്ടി സംസ്ഥാന പാതകളെ ജില്ലാ പാതകളാണെന്ന് തെറ്റിധരിപ്പിച്ച് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ ബാറുകളുടെ സ്റ്റാറ്റസ് എന്താണെന്നറിയാന്‍ ഹൈക്കോടതി അതാത് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍മാരെ ചുമതലപ്പെടുത്തി ഇറക്കിയ ഉത്തരവിന്റെ മറവിലാണു ഇത്തരം മദ്യശാലകള്‍ തുറന്നത്.
ഇത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി നാഷണല്‍ യൂത്ത് ലീഗ് പുനപരിശോധനാ ഹര്‍ജി നല്‍കിയിരുന്നു.നാഷണല്‍ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി മുജീബ് പുള്ളാട്ട് ഉദ്ഘാടനം ചെയ്തു.
സാലിഹ് മേടപ്പില്‍, നൗഫല്‍ തടത്തില്‍, യു.കെ.മജീദ് എന്നിവര്‍ സംസാരിച്ചു. എം.ടി അഷ്‌റഫ്, ഷാജി സമീര്‍, കെ.ടി മുജീബ്, ഉനൈസ് തങ്ങള്‍, ജാഫര്‍ മേടപ്പില്‍, സൈതലവി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."