ശബരിമലയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് നക്സലേറ്റുകളും കമ്മ്യുണിസ്റ്റുകളും: സുബ്രമണ്യ സ്വാമി
ശബരിമല വിഷയത്തില്‍ ബിജെപി നേതാവ് സുബ്രമണ്യ സ്വാമിയും നിലപാട് മാറ്റി. സുപ്രീം കോടതിക്ക് വിശ്വാസികളുടെ വികാരം മനസിലാക്കാന്‍ സാധിച്ചില്ല. ഈ വിഷയത്തിന്റെ പേരില്‍ രാജ്യത്തെ ഹിന്ദുക്കളുടെ ഇടയില്‍ ഭിന്നതയുണ്ടായി. അതിനാല്‍ ഇതിന് സമാധനപരമായ പരിഹാരം ആവശ്യമാണ്. സുപ്രീം കോടതി വീണ്ടും ഈ വിധി പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് സുബ്രമണ്യ സ്വാമി രംഗത്ത് വന്നിരുന്നു. ഇത് നടപ്പാക്കുന്നത് കേന്ദ്ര സേനയെ കൊണ്ടു വരണമെന്നും ആവശ്യപ്പെട്ടിരുന്നു. പക്ഷേ വിഷയത്തില്‍ വലിയ തോതിലുള്ള പ്രതിഷേധങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്ന് കണ്ടതോടെ സുബ്രമണ്യ സ്വാമി നിലപാടില്‍ മലക്കം മറിഞ്ഞു.
സ്ത്രീകള്‍ ഗുണകരമായ ആചാരമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഈ ആചാരം സ്ത്രീകളുടെ ജൈവ ഘടന പരിഗണിച്ചാണെന്ന് തനിക്ക് ബോധ്യമായി. വിധി അനുകൂലമാണെങ്കിലും സ്ത്രീകള്‍ ദര്‍ശനത്തിന് പോകാതെ മാറി നില്ക്കാന് തയ്യാറാകണം. ശബരിമലയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് നക്സലേറ്റുകളും കമ്മ്യുണിസ്റ്റുകളുമാണ്. ഇവര്‍ക്ക് ഇതിന് സഹായം ചെയുന്നത് സര്‍ക്കാരാണെന്ന് സുബ്രമണ്യ സ്വാമി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."