HOME
DETAILS
MAL
ചരിത്രനേട്ടവുമായി ഡി ബ്രുയിന്‍
backup
August 26 2019 | 17:08 PM
ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ അതിവേഗം 50 അസിസ്റ്റുകള്‍ നേടുന്ന താരമെന്ന നേട്ടം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റിയുടെ മിഡ്ഫീല്‍ഡര്‍ കെവിന്‍ ഡി ബ്രുയിന്‍.
ബേണ്‍മൗത്തിനെതിരായ അവസാന മത്സരത്തില്‍ സെര്‍ജിയോ അഗ്യൂറോയുടെ ആദ്യ ഗോളിന് വഴിയൊരുക്കിയാണ് താരം ഈ നേട്ടത്തിലെത്തിയത്.
താരത്തിന്റെ 123ാമത്തെ മത്സരമായിരുന്നു ഇത്. ലീഗില്‍ 141 മത്സരങ്ങളില്‍നിന്ന് 50 അസിസ്റ്റുകള്‍ സ്വന്തമാക്കിയ ആഴ്‌സനല്‍ താരം മെസ്യൂട്ട് ഓസിലിന്റെ പേരിലുള്ള റെക്കോര്‍ഡാണ് ബെല്‍ജിയം താരം തകര്‍ത്തത്.
143 മത്സരങ്ങളില്‍ നിന്ന് ഈ നേട്ടം കൈവരിച്ച മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം എറിക്ക് കാന്റോണയാണ് മൂന്നാമത്.
ആഴ്‌സനലിന്റെ ഡച്ച് ഇതിഹാസം ഡെന്നിസ് ബെര്‍ഗാമ്പ് (146) നാലാമതും സ്പാനിഷ് താരം സെസ്‌ക് ഫാബ്രിഗസ് (165) അഞ്ചാമതുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."