ഓട്ടിസം ബാധിച്ച പ്ലസ്ടു വിദ്യാര്‍ഥിനിയെ ഗര്‍ഭിണിയാക്കിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍
തിരൂര്‍: ഓട്ടിസം ബാധിച്ച പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. എടക്കുളം കിഴക്കംമുക്കിലെ കളത്തുംപടി ബാലന്‍ എന്ന അച്ചു ആശാരി(52)യാണ് പിടിയിലായത്.
തിരുന്നാവായ സ്വദേശിയായ പെണ്‍കുട്ടിയെ വീട്ടില്‍ വച്ച് പീഡിപ്പിച്ചുവെന്ന കേസിലാണ് അറസ്റ്റ്. ബുദ്ധിവളര്‍ച്ച കുറഞ്ഞ വിദ്യാര്‍ഥിനിയ്ക്കു വിട്ടുമാറാത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് ഗര്‍ഭിണിയാണെന്നും പീഡന വിവരവും പുറത്തായത്. ബാലനില്‍ നടത്തിയ പരിശോധനയില്‍ പീഢനം നടത്തിയതു ഇയാളാണെന്ന് തിരിച്ചറിയുകയായിരുന്നു. ജില്ലാ ശിശുക്ഷേമ സമിതി പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിങില്‍ ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചതായി തെളിയുകയായിരുന്നു. പ്രതിയെ നാട്ടുകാരാണ് പൊലിസില്‍ ഏല്‍പ്പിച്ചത്. കുട്ടിയുടെ മൊഴിയില്‍ ഇയാള്‍ക്കെതിരേ പൊലിസ് കേസെടുത്തു. ഇയാല്‍ ഒരു വര്‍ഷം മുമ്പ് തിരുന്നാവായ റെയില്‍വെ പരിസരത്തെ ഗുഡ്‌ഷെഡ് റോഡരികില്‍ കുടുംബ സമേതം കിടന്നുറങ്ങുകയായിരുന്ന ആന്ധ്ര സ്വദേശിയായ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് സ്ത്രീയുടെ ബന്ധുക്കള്‍ പിടികൂടി മര്‍ദ്ദിച്ചിരുന്നു. സ്ത്രീ പീഡന കേസുകളില്‍ പല സ്ഥങ്ങളില്‍ നിന്നായി ഇരകളുടെ ബന്ധുക്കളില്‍ നിന്നും ഇയാള്‍ക്ക് മര്‍ദ്ദനമേറ്റിട്ടുമുണ്ടെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."