ഇ-ടോയ്‌ലെറ്റുകള്‍ക്ക് താഴുവീണു
കണ്ണൂര്‍: നഗരത്തില്‍ ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച ഇ ടോയ്‌ലറ്റ് നശിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിടുമ്പോഴും ഫണ്ടില്ലെന്ന കാരണം പറഞ്ഞ് നവീകരണം നടത്താതെ കോര്‍പറേഷന്‍.
നഗരത്തിലെ ഏഴ് ഇ-ടോയ്‌ലറ്റുകളില്‍ കോര്‍പറേഷന്‍ സ്ഥാപിച്ച മൂന്ന് ടോയ്‌ലറ്റുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കാതിരിക്കുന്നത്. അറ്റകുറ്റപ്പണി നടത്തേണ്ട ഇറാം സൈന്‍ഡിഫിക്കറ്റ് സൊല്യൂഷന്‍ എന്ന സ്ഥാപനത്തിന് കഴിഞ്ഞ ആറു മാസമായി ഫണ്ട് നല്‍കാത്തതാണ് ഇ ടോയ്‌ലറ്റിന്റെ ഇന്നത്തെ അവസ്ഥയ്ക്കു കാരണം. സാമൂഹ്യ പ്രതിബദ്ധത മുന്‍നിര്‍ത്തി ടോയ്‌ലറ്റുകള്‍ 2013 മുതല്‍ ഈ സ്ഥാപനം സൗജന്യമായാണ് അറ്റകുറ്റപ്പണി നടത്തിവന്നിരുന്നത്. എന്നാല്‍ ആറ് മാസം മുമ്പ് സൗജന്യ സര്‍വിസ് നടത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായെന്നും ചാര്‍ജ് വേണമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. ഒരു മാസം 5100 രൂപയാണ് ചാര്‍ജ് നല്‍കേണ്ടത്. എന്നാല്‍ പലതവണ ആവശ്യപ്പെട്ടിട്ടും ഈ തുക നല്‍കാന്‍ കോര്‍പറേഷന്‍ തയ്യാറായില്ല.
കണ്ണൂര്‍ ബാങ്ക് റോഡ്, സ്‌റ്റേഡിയം ജങ്ഷന്‍, കോര്‍പറേഷനു മുന്‍വശം എന്നിവിടങ്ങളിലാണ് ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്.
അറ്റകുറ്റപ്പണി നിലച്ചതോടെ കോര്‍പറേഷന്റെ മൂന്ന് ഇ ടോയ്‌ലറ്റും നാശത്തിന്റെ വക്കിലാണ്. 11,90,564 രൂപയാണ് ഈ പദ്ധതിക്കായി കോര്‍പറേഷന്‍ ചിലവഴിച്ചത്. ഒരു രൂപ മെഷിനില്‍ നിക്ഷേപിച്ചാല്‍ മാത്രം പ്രവര്‍ത്തനക്ഷമമാകുന്ന ഉപയോഗ രീതിയാണ് ടോയ്‌ലറ്റിന്റേത്.
മെറ്റല്‍ ഇന്‍ഡസ്ട്രിസ് ഷൊര്‍ണൂരും കെല്‍ട്രോണും ചേര്‍ന്നാണ് ഇ ടോയ്‌ലറ്റിന്റെ നിര്‍മാണം നടത്തിയത്. കെല്‍ട്രോണാണ് അറ്റകുറ്റപ്പണിക്കായി ഇറാം സൈന്‍ഡിഫിക്കറ്റ് സൊല്യൂഷനെ ഏല്‍പിച്ചത്. പ്രവര്‍ത്തനക്ഷമമല്ലാതായതോടെ ടോയ്‌ലറ്റുകള്‍ കാടുകയറിയും പൊട്ടിപ്പൊളിഞ്ഞ നിലയിലുമായിട്ടാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."