കൂട്ടുപുഴപാലം പ്രവൃത്തി നിലച്ചിട്ട് ആറുമാസം പ്രതീക്ഷയറ്റ് യാത്രക്കാര്‍
ഇരിട്ടി: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനത്തീയതിയടക്കം പ്രഖ്യാപിച്ചെങ്കിലും കര്‍ണാടക അതിര്‍ത്തിയിലെ കൂട്ടുപുഴ പാലം നിര്‍മാണത്തിലെ പ്രതിസന്ധി തുടരുന്നത് അന്തര്‍സംസ്ഥാന യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. അതിര്‍ത്തി തര്‍ക്കത്തില്‍ തട്ടി പ്രശ്‌നം പരിഹരിക്കാനാവാവാതെ അനിശ്ചിതമായി നീളുന്നതിനാല്‍ പാലം എന്ന് യാഥാര്‍ഥ്യമാകുമെന്ന് ഉറപ്പിക്കാനാകാത്ത സ്ഥിതിയാണ്. നിലവില്‍ പ്രവൃത്തി നിലച്ചിട്ട് ആറുമാസം പിന്നിട്ടുകഴിഞ്ഞു.
ഇരുസംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന കൂട്ടുപുഴ പാലം പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തതില്‍ കടുത്ത പ്രതിഷേധത്തിലാണ് അന്തര്‍സംസ്ഥാന യാത്രക്കാര്‍. കുടകില്‍ നിന്ന് മട്ടന്നൂരിലെ വിമാനത്താവളത്തിലേക്ക് എത്താനുള്ള എളുപ്പ വഴിയാണ് വീരാജ്‌പേട്ട-മാക്കൂട്ടം-കൂട്ടുപുഴ റോഡ്. കഴിഞ്ഞ പ്രളയകാലം മാക്കൂട്ടം റോഡിന് കടുത്ത ആഘാതം ഏല്‍പിച്ചിരുന്നു.
കൂട്ടുപുഴയില്‍ പുതിയപാലം കൂടി യാഥാര്‍ഥ്യമായാലേ ഇതുവഴിയുള്ള യാത്ര സുഗമമാവൂ. തര്‍ക്കം പരിഹരിക്കുന്നതില്‍ അധികൃതര്‍ കാണിക്കുന്ന അനാസ്ഥയാണ് പാലം നിര്‍മാണം പാതിവഴിയില്‍ നിലയ്ക്കാന്‍ കാരണം. സ്ഥലത്തിന്റെ ഉടമസ്ഥതയുടെ പേരില്‍ കര്‍ണാടക വനംവകുപ്പ് ഉയര്‍ത്തിയ എതിര്‍പ്പാണ് ദ്രുതഗതിയില്‍ പ്രവൃത്തി നടക്കുന്ന പാലത്തിന്റെ നിര്‍മാണം നിലക്കാന്‍ ഇടയായത്. കേരളത്തിന്റെ ഭാഗത്ത് തൂണുകള്‍ നിര്‍മിച്ച് പാലം ഉയര്‍ത്തിയെങ്കിലും കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന ബാക്കിഭാഗത്ത് നിര്‍മാണം നടത്താന്‍ പറ്റാത്ത സ്ഥിതിയാണ്.
വേഗത്തില്‍ പ്രതിസന്ധി പരിഹരിച്ച് പാലം നിര്‍മാണം പുനരാരംഭിക്കണമെന്ന ആവശ്യം കേരളം മുന്നോട്ടുവച്ചിട്ടുണ്ടെങ്കിലും കര്‍ണാടകം ഇതേവരെ അനുകൂല നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. കേരളവും കര്‍ണാടകയും തമ്മില്‍ ബന്ധിപ്പിക്കുന്ന വടക്കേ മലബാറിലെ ഏറെ പ്രധാന പാതകൂടിയാണിത്.
ബംഗളൂരുവിലേക്കടക്കം നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി ദിവസവും കടന്നുപോകുന്നത്. നിലവിലുള്ള പാലത്തിന് കാലപ്പഴക്കം ഏറെയാണ്. തലശേരി വളവുപാറ പാതാവികസനത്തില്‍ കെ.എസ്.ടി.പി പദ്ധതിയില്‍ രണ്ട് റീച്ചുകളായാണ് റോഡും പാലങ്ങളും നവീകരിക്കുന്നത്. രണ്ടുവരിപ്പാതാ നിര്‍മാണം ഇരിട്ടി റീച്ചില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. അടിയന്തിരമായി ഇരു സംസ്ഥാന സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുമേധാവികളും ഇടപെട്ട് കൂട്ടുപുഴ പാലം നിര്‍മാണം അടിയന്തിരമായി പൂര്‍ത്തീകരിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരും നാട്ടുകാരും ഒന്നടങ്കം ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."